ആരോഗ്യം

കണ്ണ് കൊടുത്താല്‍ മുഖം വികൃതമാകും, ഫോം പൂരിപ്പിച്ചാല്‍ ഡോണര്‍ ആയി; മാറ്റാം നേത്രദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

സമകാലിക മലയാളം ഡെസ്ക്

നിസ്വാര്‍ത്ഥമായ ഒരു പ്രവര്‍ത്തിയായാണ് നമ്മളെല്ലാം നേത്രദാനത്തെ കാണുന്നത്. എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി പല മിഥ്യകളും തെറ്റിദ്ധാരണകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നേത്രദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വളരെ അത്യാവശ്യമാണ്. 

ഒരു രോഗിയെ മാത്രം സഹായിക്കാം!

ഒരു നേത്രദാതാവിന് രണ്ട് രോഗികളുടെ അന്ധത മറികടക്കാന്‍ സഹായിക്കുമെന്നതാണ് വാസ്തവം. മാത്രമല്ല കോര്‍ണിയയുടെ ഏത് പാളിയെയാണ് അന്ധത ബാധിച്ചിരിക്കുന്നത് എന്നതനുസരിച്ച് നേത്രദാനത്തിന്റെ പ്രയോജനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാകും. ഒരു വ്യക്തി ദാനം ചെയ്യുന്ന രണ്ട് കോര്‍ണിയകളില്‍ നിന്ന് നാല് രോഗികള്‍ക്ക് വരെ പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നതാണ് നൂതന സാങ്കേതികവിദ്യ. 

മുഖം വികൃതമാകും

പുതിയ നേത്രദാന നടപടിക്രമങ്ങളില്‍ മുഴുവന്‍ നേത്രഗോളവും നീക്കം ചെയ്യുന്നില്ല. കോര്‍ണിയയും മുറ്റുമുള്ള വെളുത്ത ഭാഗമായ സ്‌ക്ലേറയും മാത്രമേ നീക്കം ചെയ്യപ്പെടുകയുള്ളു. ഇത് രക്തസ്രാവവും അസ്വസ്ഥതയും കുറയ്ക്കും. നേത്രദാനത്തിന് ശേഷം കണ്ണിന്റെ രൂപത്തില്‍ ഒരു മാറ്റവും പ്രകടമായിരിക്കില്ല. 

എല്ലാത്തരം അന്ധതയും ചികിത്സിക്കാം

കോര്‍ണിയയ്ക്ക് അന്ധത ബാധിച്ച വ്യക്തികള്‍ക്ക് മാത്രമേ കാഴ്ച പുനഃസ്ഥാപിക്കാന്‍ കഴിയൂ. റെറ്റിന രോഗങ്ങള്‍ക്കും ഗ്ലോകോമ പോലുള്ള മറ്റ് അവസ്ഥകള്‍ക്കും വ്യത്യസ്ത ചികിത്സകള്‍ ആവശ്യമാണ്. നേത്രദാനത്തിലൂടെ അവ പരിഹരിക്കപ്പെടില്ല. 

ഫോം പൂരിപ്പിച്ചാല്‍ ഡോണര്‍ ആകും

കേവലം ഒരു ഫോം പൂരിപ്പിച്ചാല്‍ ആരും നേത്രദാതാവായി മാറില്ല. വ്യക്തിയുടെ മരണശേഷം കുടുംബത്തിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ നേത്രദാനം സാധ്യമാകു. അതുകൊണ്ട് കണ്ണുകള്‍ ദാനം ചെയ്യാനുള്ള നിങ്ങളുടെ തീരുമാനം കുടുംബാംഗങ്ങളും അറിഞ്ഞിരിക്കണം. 

മരണശേഷം എപ്പോള്‍ വേണമെങ്കിലും നേത്രദാനം 

മരണം സംഭവിച്ച് എട്ട് മുതല്‍ 12 മണിക്കൂറിനുള്ളില്‍ നേത്രദാനം നടത്തണം. ഇത് മരിച്ചയാളുടെ ബാഹ്യ താപനിലയെ ആശ്രയിച്ചുള്ളതാണ്. ഈ സമയം നീട്ടാനായി ഫാന്‍ ഓഫ് ആക്കുന്നതും കണ്ണിന് മുകളില്‍ നനഞ്ഞ തുണി വയ്ക്കുന്നതും. തല അല്‍പം ഉയര്‍ത്തി വയ്ക്കുന്നതുമൊക്കെ സഹായിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി