കോവിഡിന് ശേഷം ഇന്ത്യക്കാര്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പഠനം
കോവിഡിന് ശേഷം ഇന്ത്യക്കാര്‍ ശ്വാസകോശ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പഠനം  പ്രതീകാത്മക ചിത്രം
ആരോഗ്യം

കോവിഡിന് ശേഷം ഇന്ത്യക്കാര്‍ ദീര്‍ഘകാല ശ്വാസകോശ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പഠനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് ഭേദമായ ഇന്ത്യക്കാരില്‍ വലിയ ശതമാനം പേരും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ലക്ഷണങ്ങളും നേരിട്ടതായി പഠനം.

യൂറോപ്യന്‍മാരെയും ചൈനക്കാരെയും അപേക്ഷിച്ച് ഇന്ത്യക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായിരുന്നുവെന്നും പഠനം പറഞ്ഞു. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട ചിലര്‍ ഒരു വര്‍ഷത്തിനുള്ളില്‍ സാധാരണ നിലയിലേക്ക് മടങ്ങിവരാം, മറ്റുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്വാസകോശ സംബന്ധമായ തകരാറുമായി ജീവിക്കേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു.

ശ്വാസകോശ പ്രവര്‍ത്തനത്തില്‍ കോവിഡിന്റെ സ്വാധീനം പരിശോധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനമാണ് നടന്നത്. 207 വ്യക്തികളിലാണ് പഠനം നടത്തിയത്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ നടത്തിയ ഈ പഠനം അടുത്തിടെ പ്ലോസ് ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണ രീതിയില്‍ കോവിഡ് ബാധിച്ച് രണ്ട് മാസത്തിന് ശേഷം നെഗറ്റീവായ ഈ രോഗികളില്‍ പൂര്‍ണ്ണ ശ്വാസകോശ പ്രവര്‍ത്തന പരിശോധന, ആറ് മിനിറ്റ് നടത്ത പരിശോധന, രക്തപരിശോധന, ജീവിത നിലവാരം എന്നിവയും പഠന വിധേയമാക്കി.

രക്തത്തിലേക്ക് ഓക്‌സിജന്‍ കൈമാറാനുള്ള കഴിവ് 44 ശതമാനം പേരെ ബാധിച്ചു. 35 ശതമാനം പേരില്‍ നിയന്ത്രിത ശ്വാസകോശ വൈകല്യം കണ്ടെത്തി. ഇവരില്‍ ശ്വസന സമയത്ത് വികസിക്കാനുള്ള ശ്വാസകോശത്തിന്റെ കഴിവ് കുറച്ചതായി കണ്ടെത്തി. 8.3 ശതമാനം പേര്‍ക്ക് ശ്വാസകോശത്തിനകത്തും പുറത്തും വായുവിന്റെ സഞ്ചാരത്തെ ബാധിച്ചതായും പഠനത്തില്‍ കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

അരളിപ്പൂ ഒഴിവാക്കി മലബാർ ദേവസ്വവും

വെംബ്ലിയുടെ രാത്രിയിലേക്ക്...

വിജയ് ദേവരക്കൊണ്ടയ്ക്ക് 35ാം പിറന്നാൾ; 'ടാക്സിവാല' സംവിധായകനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് താരം

പൊടിയും ചൂടും; വേനൽക്കാലം ആസ്ത്മ ബാധിതർക്ക് അത്ര നല്ല കാലമല്ല, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം