അമിതവണ്ണം കുറയ്ക്കാന്‍ പ്രാതല്‍ മുടക്കാതെ കഴിക്കാന്‍
അമിതവണ്ണം കുറയ്ക്കാന്‍ പ്രാതല്‍ മുടക്കാതെ കഴിക്കാന്‍ 
ആരോഗ്യം

പ്രാതൽ മുടക്കാതെ കഴിച്ചോളൂ; വണ്ണം കൂടില്ല, പുതിയ പഠനം

സമകാലിക മലയാളം ഡെസ്ക്

മിതവണ്ണം കുറയ്ക്കാന്‍ ദിവസം മുഴുന്‍ പട്ടിണി കിടക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഒട്ടും ആരോഗ്യകരമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. ഇപ്പോഴിതാ പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് സെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാല ഗലവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

അത്താഴത്തിന് ശേഷം ദീര്‍ഘമായ ഇടവേളയ്‌ക്കൊടുവിലാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണം. ജേര്‍ണല്‍ ഓഫ് സയന്‍സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം രാവിലെ കഴിക്കുന്നത് അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിതവണ്ണമുണ്ടായിരുന്ന 18 മുതല്‍ 30 വയസുവരെ പ്രായമായ സ്ത്രീകളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. പ്രോട്ടീനും അത്രതന്നെ കലോറിയുള്ള കാര്‍ബോഹൈഡ്രേറ്റും സമ്പന്നമായ പ്രാതല്‍ കഴിക്കുന്നതിലൂടെ സംതൃപ്തി ലഭിക്കുന്നതിനൊപ്പം ഏകാഗ്രതാ കൈവരിക്കാനാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

ഭക്ഷണം കഴിക്കുമ്പോൾ സംതൃപ്തി ലഭിക്കുന്നതിലൂടെ അമിതഭക്ഷണം കഴിക്കാതിരിക്കുകയും വണ്ണംവെക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം പ്രാതൽ ഒഴിവാക്കിയാൽ ശരീരഭാരം കൂടാനും പ്രമേഹം, ഡിമെൻഷ്യ, മൈ​ഗ്രേൻ തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു