കൂര്‍ക്കം വലി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണമാകാം
കൂര്‍ക്കം വലി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണമാകാം 
ആരോഗ്യം

കൂര്‍ക്കം വലി മുതല്‍ മൂത്രമൊഴിക്കുന്നതു വരെ; ഉയർന്ന രക്തസമ്മർദ്ദം, ഉറക്കത്തിൽ ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്

സമകാലിക മലയാളം ഡെസ്ക്

യര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണ്. കാലക്രമേണ ധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഹൃദയാഘാതത്തിന് വരെ കാരണമാവുകയും ചെയ്യാം. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചില്ലെങ്കില്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാം. കാഴ്ചക്കുറവ്, ഓര്‍മ്മക്കുറവ് എന്നവയ്ക്കും കാരണമാകും. ഉറക്കത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലവിധത്തില്‍ പ്രകടമാകാം.

കൂര്‍ക്കം വലി തൊട്ട് രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതു വരെ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ലക്ഷണമാകാം. എന്‍പിജെ ഡിജിറ്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ രാത്രിയില്‍ ധാരാളം കൂര്‍ക്കം വലിക്കുന്ന ആളുകള്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് പറയുന്നു.

ശരീരം കാണിക്കുന്ന റെഡ് ഫ്ലാഗുകള്‍ തിരിച്ചറിയാം

കൂര്‍ക്കം വലി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഒരു പ്രധാന ലക്ഷണമാണ് കൂര്‍ക്കം വലി. പ്രത്യേകിച്ച് ശ്വാസോച്ഛ്വാസം തടസപ്പെടുത്തിക്കൊണ്ടുള്ള കൂര്‍ക്കം വലി. സ്ലീപ് അപ്‌നോയ എന്നാണ് ഇത്തരത്തില്‍ കൂര്‍ക്കം വലിക്കുന്നതിനെ വിളിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ കാരണമായ ഇടുങ്ങിയ രക്തക്കുഴലുകൾ കാരണം രക്തപ്രവാഹം പരിമിതപ്പെടുത്തുന്നതായും ഇത് സൂചിപ്പിക്കാം.

ഉറക്കമില്ലായ്മ

സമ്മർദ്ദം, ഉത്കണ്ഠ എന്നിങ്ങനെ പല കാര്യങ്ങള്‍ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെങ്കിലും ഹൈപ്പർടെൻഷൻ ശരീരത്തിൻ്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ തടസ്സപ്പെടുത്തും. രാത്രി ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമിതമായി മൂത്രമൊഴിക്കൽ

നോക്റ്റൂറിയ അല്ലെങ്കിൽ രാത്രിയിൽ അമിതമായ മൂത്രമൊഴിക്കൽ എന്നത് ഹൈപ്പർടെൻഷൻ്റെ ലക്ഷണമാകാം. ഉയർന്ന രക്തസമ്മർദ്ദം വൃക്കയെ ബാധിക്കുകയും ഇത് മൂത്രത്തിൻ്റെ ഉത്പാദനം വർധിപ്പിക്കുന്നു.

തലവേദന

ഉറക്കമുണരുമ്പോഴോ രാത്രിയിലോ തലവേദന അനുഭവപ്പെടുന്നതും രാത്രിയിലെ ഹൈപ്പർടെൻഷൻ്റെ ലക്ഷണമാണ്. ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന തലവേദനകൾ രാവിലെയാണ് ഏറ്റവും തീവ്രമാകുന്നത്. ഉറക്കത്തിൽ സ്വാഭാവികമായും രക്തസമ്മർദ്ദം ഉയരുകയും അതിരാവിലെ കൂടുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നു?; സൂചനയുമായി പവാര്‍, അഭ്യൂഹങ്ങള്‍ ശക്തം

ഭക്ഷണ ശൈലി മാറി, ഇന്ത്യയില്‍ രോഗങ്ങള്‍ കുത്തനെ കൂടി; മാർഗനിർദേശവുമായി ഐസിഎംആർ

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം മെയ് 20ന് ശേഷം?, ആറു സൈറ്റുകളിലൂടെ ഫലം അറിയാം, വിശദാംശങ്ങള്‍

ഉത്തര കൊറിയയുടെ ഗീബല്‍സ്; കിം കി നാം അന്തരിച്ചു

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക