ആരോഗ്യം

വാർദ്ധക്യം സുരക്ഷിതമാകാൻ 'നല്ല നടപ്പ്' കൗമാരത്തിലേ തുടങ്ങാം, പഠനം 

സമകാലിക മലയാളം ഡെസ്ക്

ന്തെങ്കിലുമൊരു രോ​ഗം പിടിമുറുക്കുമ്പോഴാണ് നാട്ടിൽ പുലർച്ചെയും വൈകുന്നേരങ്ങളിലും വഴിയോരങ്ങളിൽ നടത്തക്കാർ കൂടുന്നത്. എന്നാൽ വ്യായാമം ചെയ്യുന്നത് കൗമാരത്തിലെ ശീലമാക്കുന്നത് മധ്യവയസിൽ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോ​ഗങ്ങൾ വരാതെ തടയുമെന്ന് പുതിയ പഠനം.

ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ 45 വർഷം എടുത്തു നടത്തിയ ​ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കൗമാരക്കാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്‌പിറേറ്ററി ഫിറ്റ്‌നസ്‌ 57-64 വയസിലെ ഉയര്‍ന്ന ഹൃദ്രോഗ, ചയാപചയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.

45 വർഷം നീണ്ടു നിന്ന പഠനത്തിന് 12നും 19നുമിടയിൽ പ്രായമായവരെയാണ് തെരഞ്ഞെടുത്തത്. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്‌തി 37-44, 57-64 പ്രായവിഭാഗങ്ങളിലും അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ കാര്‍ഡിയോമെറ്റബോളിക്‌ സ്‌കോര്‍ നിര്‍ണയിച്ചത്‌. സു​ഗറും പ്രഷറും കൊളസ്ട്രോളും എല്ലാം കൂടി അടിച്ചു കയറുമ്പോൾ ഡോക്ടറുടെ നിർബന്ധത്തിന് നാല് ചുറ്റ് നടത്തം പോരെന്ന് സാരം. അതിനാൽ സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ വ്യായാമത്തിനും കായിക ഇനങ്ങള്‍ക്കുമായി പ്രോത്സാഹിപ്പിക്കണമെന്ന്‌ പഠനം ചൂണ്ടികാണിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി