ടാറ്റൂ നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സ
ടാറ്റൂ നീക്കം ചെയ്യാന്‍ ലേസര്‍ ചികിത്സ 
ആരോഗ്യം

ടാറ്റൂ പണിയായോ? എങ്ങനെ നീക്കം ചെയ്യാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

രീരത്തിൽ ടാറ്റൂ ചെയ്ത ശേഷം അത് വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന നിരവധി ആളുകൾ നമുക്കുചുറ്റുമുണ്ട്. സൂചി ഉപയോ​ഗിച്ച് ചർമ്മത്തിൽ മഷിയെ ലോക്ക് ചെയ്യുകയാണ് ടാറ്റൂ ചെയ്യുന്നമ്പോൾ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ടാറ്റൂ സ്ഥിരമായിരിക്കും. 5,300 കൊല്ലം പഴക്കമുള്ള ഐസ് മമ്മി ഒറ്റ്‌സിയില്‍ ടാറ്റൂ കണ്ടെത്തിയിരുന്നു. സ്ഥിരമായ ടാറ്റൂവിനെ എങ്ങനെ ലേസർ ഉപയോ​ഗിച്ച് നീക്കം ചെയ്യാമെന്ന് പറഞ്ഞു തരികയാണ് വിക്ടോറിയ യൂണിവേഴ്സിറ്റി ​ഗവേഷകർ.

ടാറ്റൂവിനെ ലേസർ ഉപയോ​ഗിച്ച് എങ്ങനെ നീക്കം ചെയ്യാം?

ഉയർന്ന തീവ്രതയിൽ ലേസർ പൾസുകൾ ചർമ്മത്തിലെ മഷിയിലേക്ക് ഏൽപ്പിക്കുന്നു. ഇവ ഒരു നാനോ സെക്കൻഡിൽ സംഭവിക്കുന്നു. ലേസർ ചെയ്യുന്നത് മഷി കണങ്ങളിലേക്ക് പരിമിതപ്പെടുത്തുന്നതിനാൽ ചുറ്റുമുള്ള ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കില്ല.

ഓരോ നിറവും വ്യത്യസ്ത തരംഗദൈര്‍ഘ്യം ആഗിരണം ചെയ്യുന്നു. അതിനാല്‍ ഓരോ നിറത്തിനും ഒരോ ലേസര്‍ പ്രക്രിയ ആവശ്യമായി വരും. എന്നാൽ ചില നിറങ്ങള്‍ നീക്കം ചെയ്യുക വലിയ വെല്ലുവിളിയാണെന്നും ടാറ്റൂ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. മഞ്ഞയെക്കാള്‍ കറുത്ത മഷി നീക്കം ചെയ്യാന്‍ വളരെ എളുപ്പമാണ്. കാരണം കറുപ്പു പോലുള്ള നിറങ്ങള്‍ വെള്ള അല്ലെങ്കില്‍ മഞ്ഞയെക്കാള്‍ ലേസര്‍ ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ സാധ്യത കൂടുതലാണ്. വെള്ള പോലുള്ള നിറങ്ങൾ കളയുന്നതിന് അധിക ചികിത്സ ആവശ്യമാണ്. പല നിറങ്ങള്‍ സംയോജിപ്പിച്ചും ടാറ്റൂ ചെയ്യാറുണ്ട്. ഉദാ; ചുവപ്പും മഞ്ഞയയും സംയോജിപ്പിച്ച് പോപ്പി റെഡ് നിറം. ഇതില്‍ ലേസര്‍ ചികിത്സയിലൂടെ ചുവപ്പ് നിറം മായ്ക്കാമങ്കെിലും മഞ്ഞ നിറം നീക്കം ചെയ്യാന്‍ അധിക ചികിത്സ ആവശ്യമാണ്.

ലേസര്‍ റിമൂവലിസ്റ്റിനെ തിരഞ്ഞെടുക്കുമ്പോൾ

ലേസര്‍ ചെയ്യുന്നത് ചര്‍മ്മത്തെ അമിതമായി ചൂടാക്കുകയും കഠിനമായ സന്ദര്‍ഭങ്ങളില്‍ പിഗ്മെന്റ് ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മ്മം ഇരുണ്ടതാക്കുകയോ അല്ലെങ്കില്‍ കനംകുറഞ്ഞതാകുകയോ ചെയ്യാം. അതിനാൽ ലേസർ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് മാത്രമല്ല, ശരിയായ തരംഗദൈർഘ്യം എങ്ങനെ തിരഞ്ഞെടുക്കാമെന്നും ടാറ്റൂ മാറുന്നതിനനുസരിച്ച് ചികിത്സയിൽ മാറ്റം വരുത്താമെന്നും അറിയാവുന്ന ഒരു ടാറ്റൂ റിമൂവലിസ്റ്റിനെ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലേസർ റിമൂവലിന് എത്ര സമയം?

ടാറ്റൂ നീക്കം ചെയ്യാൻ ഒന്നിലധികം സെഷനുകൾ ആവശ്യമാണ്. മഷി, ആർട്ട് ശൈലി, ടാറ്റൂവിന്റെ വലുപ്പം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സെഷനുകൾ തീരുമാനിക്കുക. സാധാരണ, പോർട്രെയ്‌റ്റ് അല്ലെങ്കിൽ സ്ലീവ് പോലെയുള്ള നിറമുള്ള ഉയർന്ന സാന്ദ്രതയുള്ള ടാറ്റൂകളേക്കാൾ നീക്കം ചെയ്യാൻ എളുപ്പമാണ് കറുത്ത ഫൈൻ-ലൈൻ ടാറ്റൂകൾ. ലേസർ ചികിത്സയ്ക്ക് ശേഷം, ടാറ്റൂ റിമൂവ് ചെയ്ത ഭാ​ഗം തണുപ്പിച്ച് നിലനിർത്തേണ്ടതകുണ്ട്. ടാറ്റൂ ശരീരത്തിന്റെ ഏത് ഭാ​ഗത്താണെന്നും ചികിത്സയുടെ ഘടകങ്ങളെ നിർണയിക്കും.

ചർമ്മത്തിൽ ടാറ്റൂ ചെയ്യുന്നത് അലർജി അല്ലെങ്കിൽ കോശജ്വലനം, അണുബാധ, ഹൈപ്പർ സെൻസിറ്റിവിറ്റി പ്രതികരണങ്ങൾ എന്നിവയുൾപ്പെടെ വിട്ടുമാറാത്തതുമായ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ടാറ്റൂ ചെയ്തപ്പോൾ നിങ്ങളുടെ ചർമ്മം എങ്ങനെ പ്രതികരിച്ചുവെന്ന് നിങ്ങളുടെ ലോസർ ചെയ്യുമ്പോൾ പറയേണ്ടത് പ്രധാനമാണ്. കാരണം, ലേസർ മഷി നീക്കം ചെയ്യുമ്പോൾ നിങ്ങൾ വീണ്ടും അതേ പ്രശ്നങ്ങൾ‌ ഉണ്ടാവാൻ സാധ്യതയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്