എഐയുടെ സഹായത്താല്‍ ഡോക്ടര്‍മാരുടെ കയ്യക്ഷരം പരിഭാഷപ്പെടുത്തുന്നു
എഐയുടെ സഹായത്താല്‍ ഡോക്ടര്‍മാരുടെ കയ്യക്ഷരം പരിഭാഷപ്പെടുത്തുന്നു 
ആരോഗ്യം

ഡോക്ടറുടെ കുറിപ്പടി വായിച്ചാൽ മനസ്സിലാകാറുണ്ടോ? ഇനി എഐ സഹായിക്കും

സമകാലിക മലയാളം ഡെസ്ക്

നി കണ്ടാൽ കണ്ണു കുഴയുന്ന ഡോക്ടറർമാരുടെ കുറിപ്പടികളിലെ കയ്യക്ഷരം സാധാരണക്കാർക്കും നിസാരമായി മനസ്സിലാക്കാം. അതിന് സഹായിക്കുന്ന എഐ ടൂൾ ഇപ്പോൾ തയ്യാറായി കഴിഞ്ഞു. എൻവൈയു ലാം​ഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഡോക്ടർമാരുടെ മെഡിക്കൽ ഭാഷയുടെ കുരുക്കഴിക്കുന്നത്. ‌ഇതിനായി ഉപയോ​ഗിക്കുന്നത് ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ്.

ആദ്യ ഘട്ട പരിക്ഷണത്തിൽ രോ​ഗികളുടെ ഡിസ്ചാർജ് നോട്ടുകളിലെ വിവരങ്ങൾ രോ​ഗികൾക്ക് എളുപ്പം മനസ്സിലാക്കുന്ന സാധാരണ ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാന്‍ സാധിച്ചതായി ഗവേഷകര്‍ പറയുന്നു. ജനറേറ്റീവ്‌ നിര്‍മ്മിത ബുദ്ധിയിലൂടെ ഇത്തരം നോട്ടുകളുടെ വായന നിലവാരം പതിനൊന്നാം ഗ്രേഡിന്റെ തോതില്‍ നിന്ന്‌ ആറാം ഗ്രേഡിലേക്ക്‌ താഴ്‌ത്താന്‍ സാധിച്ചെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിഭാഷകളിലെ കൃത്യത മനസിലാക്കാൻ ഡോക്ടർമാരെ കൊണ്ടും വിലയിരുത്തി. എഐ ഉപയോഗിച്ച്‌ സാധാരണക്കാരുടെ ഭാഷയിലേക്ക്‌ പരിവര്‍ത്തനം ചെയ്‌ത 54 ശതമാനം ഡിസ്‌ചാര്‍ജ്‌ നോട്ടുകള്‍ക്കും ഏറ്റവും മികച്ച കൃത്യത റേറ്റിങ്ങാണ്‌ ഡോക്ടര്‍മാര്‍ നല്‍കിയത്‌. എഐ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന നോട്ടുകളുടെ വ്യക്തതയെ സംബന്ധിച്ച്‌ രോഗികളുടെ അഭിപ്രായം കൂടി തേടണമെന്നും അതിനായി പൈലറ്റ് പ്രോ​ഗ്രാമിന് തുടക്കം കുറിച്ചതായും ​ഗവേഷകർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി