ചലച്ചിത്രം

വാല്‍മീകിക്കെതിരായ പരാമര്‍ശം; രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്

സമകാലിക മലയാളം ഡെസ്ക്

ലുധിയാന: രാമയണം രചിച്ച വാല്‍മീകിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് താരം രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. മാര്‍ച്ച് 9ന് ലുധിയാന കോടതിയാണ് രാഖിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 

വാല്‍മീകി വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് രാഖിയുടെ പരാമര്‍ശം എന്ന പരാതിയിലാണ് കോടതി അറസ്റ്റ് വാറണ്ട് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യ ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു രാഖിയുടെ വിവാദ പരാമര്‍ശം. 

പൊലീസ് ഉദ്യോഗസ്ഥര്‍ രാഖി സാവന്തിനെ അറസ്റ്റ് ചെയ്യുന്നതിനായി ലുധിയാനയിലേക്ക് തിരിച്ചതായി ലുധിയാന പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 9ന് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും രാഖി എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട്. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

മാരി സെല്‍വരാജിന്റെ സംവിധാനം; ധ്രുവ് വിക്രം ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍

ഇതാ വാട്‌സ്ആപ്പിന്റെ പുതിയ ആറു ഫീച്ചറുകള്‍

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം