ചലച്ചിത്രം

ജാതിയധിഷേപം; ട്വിറ്ററിലൂടെ മാപ്പപേക്ഷിച്ച് ശില്‍പ ഷെട്ടി

സമകാലിക മലയാളം ഡെസ്ക്

ടിവി ചാനലിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ശില്‍പ ഷെട്ടിക്കുമെതിരേ കേസെടുത്തിരിക്കുകയാണ്. പട്ടിക ജാതി വിഭാഗങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഇരുവരും സംസാരിച്ചുവെന്നാണ് ആരോപണം. 

ഇതിനിടെ സംഭവത്തില്‍ മാപ്പു ചോദിച്ച് ശില്‍പ്പ ഷെട്ടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ശില്‍പ്പ ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍, പ്രക്ഷേപണ മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. ഡല്‍ഹിയിലെ വാല്‍മീകി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'