ചലച്ചിത്രം

'വിമാനം' ഇന്റര്‍നെറ്റില്‍ ; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രഥ്വിരാജിന്റെ ക്രിസ്മസ് ചിത്രം 'വിമാനം' ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ വ്യാജപതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തായത്. സൈബര്‍ സെല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

നേരത്തെ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ റിലീസായതിന് പിന്നാലെ, ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഫ്രാന്‍സില്‍ നിന്നായിരുന്നു ചിത്രം അപ്‌ലോഡ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാമലീല, ചങ്ക്‌സ്, സഖാവ് തുടങ്ങിയ സിനിമകളുടെയും വ്യാജപതിപ്പ് നേരത്തെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'