ചലച്ചിത്രം

ഇര ജനപ്രീയ നാകന്റെ കഥ പറയുന്ന സിനിമ? ദിലീപിന്റെ മുഖത്തിന് പകരം ഉണ്ണി മുകുന്ദന്റെ ചിത്രം വെച്ച പോസ്റ്റര്‍ പ്രചരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

സിനിമയേയും വെല്ലുന്ന നാടകീയതയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസും പിന്നാലെയുണ്ടായ ദിലീപിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള സംഭവ വികാസങ്ങളും. ഇപ്പോള്‍ ഇര എന്ന സിനിമയെ ചുറ്റിപറ്റിയുള്ള അഭ്യുഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ശക്തമാകുന്നത്. 

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള ദിലീപിന്റെ ജീവിതം പറയുന്ന സിനിമയാണോ ഇര എന്നാണ് ഏവരുടേയും ആകാംക്ഷ. പുലിമുരുകന് ശേഷം വൈശാഖും, ഉദയകൃഷ്ണയും ഒന്നിക്കുന്ന സിനിമയാണ് ഇര. എന്നാല്‍ സംവിധായകനല്ല, നിര്‍മാതാവായാണ് വൈശാഖ് ഇരയില്‍ ഉദയകൃഷ്ണയുമായി ഒന്നിക്കുന്നത്. 

വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് ആണ് ഇര സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദനാണ് നായകന്‍. ചെയ്യാത്ത കുറ്റത്തിന് കുറ്റവാളിയാക്കപ്പെടുന്ന ഒരു യുവാവിന്റെ കഥ പറയുന്ന സിനിമയാണിതെന്നാണ് പറയപ്പെടുന്നത്. ഒരു സ്ത്രീയുടെ പ്രതികാരവും സിനിമയില്‍ വിഷയമാകുന്നു. 

അതിനിടെ ജാമ്യം ലഭിച്ചതിന് ശേഷം ജയിലില്‍ നിന്നും പുറത്തേക്ക് വരുന്ന ദിലീപിന്റേതിനോട് സാദ്യശ്യമുള്ള രീതിയിലെ ഇര സിനിമയുടെ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജാമ്യം കിട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ദിലീപിന്റേതിന് സമാനമായ രൂപത്തില്‍ ഉണ്ണിമുകുന്ദന്റെ മുഖം വരുന്ന പോസ്റ്ററാണ് പ്രചരിക്കുന്നത്.

ദിലീപിന്റെ ജയിലില്‍ നിന്നും പുറത്തേക്ക് വരുന്ന ദൃശ്യങ്ങളില്‍ നിന്നും ദിലീപിന്റെ മുഖം ഉണ്ണി മുകുന്ദന്റെ മുഖമായി മാറ്റി. യഥാര്‍ഥ ചിത്രത്തിലുള്ള പൊലീസുകാരുടേയും മറ്റ് ഫാന്‍സുകാരുടേയും ചിത്രങ്ങളും, പശ്ചാത്തലത്തിലെ ജയില്‍ മതിലും ഇരയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന സിനിമാ പോസ്റ്ററിലും നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്