ചലച്ചിത്രം

ഫിലിം ചേംബറിനുവേണ്ടി അവാര്‍ഡ് നിശയില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്ന് അമ്മ: തീരുമാനമാകാതെ യോഗം പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നിശയില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഫിലിം ചേംബര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തേക്ക് അവാര്‍ഡ് നിശകളില്‍ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്നത് തടയണമെന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തെ താരസംഘടനയായ അമ്മ തള്ളി. ചര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്.

ചാനല്‍ പ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും തമ്മില്‍ പരസ്പര സഹകരണം ആവശ്യമാണെന്നായിരുന്നു അമ്മയുടെ നിലപാട്. ഫിലിം ചേംബറിന്റെ നിര്‍ദേശം അതാത് സംഘടനകളില്‍ ചര്‍ച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗമാണ് താരങ്ങള്‍ ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശം വച്ചത്. അവാര്‍ഡ് നിശകളില്‍ വേണ്ടത്ര പ്രാധാന്യം വിതരണക്കാര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും ലഭിക്കാത്തതിലായിരുന്നു ചേംബറിന്റെ പ്രതിഷേധം.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ താരങ്ങള്‍ അതിഥികളായി പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. ഇന്നസെന്റ്, സിദ്ദിഖ്, ഇടവേള ബാബു, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

മാത്രമല്ല,  തിയേറ്ററിലെ പ്രകടനം കണക്കിലെടുത്ത് സാറ്റലൈറ്റ് എടുക്കാന്‍ ചാനലുകള്‍ തീരുമാനിച്ചതോടെ നിരവധി സിനിമകളാണ് പെട്ടിയില്‍ കിടക്കുന്നത്. തങ്ങളുടെ സിനിമകള്‍ എടുക്കാത്ത ചാനലുകളുടെ പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു ചേംബറിന്റെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!