ചലച്ചിത്രം

'തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം'; കാമുകനൊപ്പം പോകുന്ന പെണ്‍കുട്ടികള്‍ക്ക് കൊട്ട് കൊടുത്ത് ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

ന്ന് കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണ് ഹാദിയ. അതിനൊപ്പം പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച ചര്‍ച്ചകളും ഉയര്‍ന്നുവരുന്നുണ്ട്. മാതാപിതാക്കളെ വേണ്ടെന്ന് വെച്ച് കാമുകന്‍മാര്‍ക്കൊപ്പം പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഫേയ്‌സ്ബുക്കിലൂടെ ഒരു കൊട്ടുകൊടുത്തിരിക്കുകയാണെന്ന് സിനിമ നടനും സംവിധായകനുമായ ജോയ് മാത്യു. തന്തയെ വേണ്ടാത്ത മക്കളെ എന്തിനാണ് തന്ത ചുമക്കുന്നതെന്നാണ് ജോയ് മാത്യുവിന്റെ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്. 

അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും വലിയ പ്രശ്‌നമാണ്. മലയാള സാഹിത്യത്തിലും സിനിമയിവും വരെ ഇത് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ തത്തയെ വേണ്ടാത്ത മക്കളെ എന്തിനാണ് തന്ത ചുമക്കുന്നതെന്ന ചിന്ത അദ്ദേഹത്തെ ഉറക്കംകെടുത്തുകയാണെന്നും നിങ്ങള്‍ക്ക് അത്തരത്തിലുള്ള ചിന്തയുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. എന്തായാലും ഹാദിയ വിഷയവുമായി ബന്ധപ്പെട്ടുള്ള ജോയ് മാത്യുവിന്റെ പോസ്റ്റ് ഫേയ്‌സ്ബുക്കില്‍ കത്തിപ്പിടിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'