ചലച്ചിത്രം

കരീന കപൂറിന്റെ ആരോഗ്യസംറക്ഷണത്തെപ്പറ്റി കേട്ടാല്‍ നിങ്ങള്‍ ഞെട്ടും: ദിവസവും പത്ത് മണിക്കൂര്‍ ജിമ്മില്‍

സമകാലിക മലയാളം ഡെസ്ക്

കരീന തന്റെ ആദ്യകുഞ്ഞിന് ജന്‍മം നല്‍കിയിട്ട് മാസങ്ങളേ ആയിട്ടുള്ളു. പക്ഷേ സിനിമാനടിയായി പോയില്ലേ.. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരിയാവില്ല. കരീന ഗര്‍ഭകാലത്തുണ്ടായ തടി കുറക്കുന്നതിനായി കഠിന പരിശ്രമത്തിലാണ്. അതിനായി ഒരോ ദിവസവും പത്ത് മണിക്കൂര്‍ വീതം കരീന ജിമ്മില്‍ ചെലവിടുന്നുണ്ടെന്നാണ് പുതിയ വിവരം.

പ്രസവശേഷം വളരെ പെട്ടെന്ന് തന്നെ കരീന സിനിമയില്‍ സജീവമാവുകയായിരുന്നു. വീരേ ദി വെഡ്ഡിഗ് എന്ന സിനിമയിലാണ് കരീന ഇപ്പോള്‍  അഭിനയിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും പത്ത് മണിക്കൂര്‍ വീതം താരം ജിമ്മില്‍ ചിലവിടുന്നുണ്ടെന്നാണ് സിനിമാപ്രവര്‍ത്തകര്‍ മിഡ്‌ഡേയോട് പറഞ്ഞത്. 

അവധി ദിവസങ്ങളില്‍ പോലും ജിമ്മില്‍ പോകുന്ന കരീനയ്ക്ക് കൂട്ട് നടിയും സുഹൃത്തുമായ അമൃത അറോറയാണ്. ശാരീരിക ആരോഗ്യത്തിനൊപ്പം മാനസികമായ ഊര്‍ജസ്വലതയ്ക്ക് വേണ്ടി താരം യോഗയും അഭ്യസിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ