ചലച്ചിത്രം

നഗ്നത പാപമല്ല: ഏകയുടെ ആദ്യ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ഏകയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ തന്നെ ഏറെ വിവാദങ്ങള്‍ പുറത്തുവന്നിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഷൂട്ടിംഗ് ആരംഭിച്ചപ്പോഴേ ചിത്രം പറയുന്ന വിഷയവും ചിത്രത്തിന്റെ ചില പ്രത്യേകതകളുമെല്ലാം ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തു. ഇന്റര്‍സെക്‌സ് ഐഡന്റിറ്റിയുള്ള ആളുകളെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്ന നിലയില്‍ ഏകയെ കാണാം.

ഇന്ന് പുറത്തിറങ്ങിയ ട്രെയിലറില്‍ ചിത്രത്തിന്റെ പ്രത്യേകതകള്‍ തുറന്നു കാണിക്കുന്നുണ്ട്. മറയില്ലാത്ത ഉടലുകളും ലൈംഗികതയും സൗഹൃദക്കാഴ്ച്ചകളും മുന്‍നിര്‍ത്തി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പ്രവണതകളെ ചിത്രത്തില്‍ തുറന്നുകാട്ടാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. 

കര്‍ണാടക,തമിഴ്‌നാട്,കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ രണ്ട് പെണ്ണുങ്ങള്‍ നടത്തുന്ന യാത്രയാണ് ഇതിവൃത്തം. തമിഴ്‌നാട്ടില്‍നിന്നുള്ള ഇന്റര്‍സെക്‌സ് ആയ ഏകയും കൂട്ടുകാരി ലൈലയും. അവിടങ്ങളിലെല്ലാം ഈ രണ്ടുപേരും നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയിലൂടെ ചര്‍ച്ചചെയ്യപ്പെടുന്നത്. 

കിംഗ് ജോണ്‍സാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. മനോജ് കെ ശ്രീധര്‍ നിര്‍മിക്കുന്ന ചിത്ത്രതിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടോണി ലോയ്ഡ് ആറുജയാണ്. സെന്‍സര്‍ബോര്‍ഡ് ഏത് രീതിയില്‍ കത്രികവയ്ക്കുമെന്നതിനനുസരിച്ചിരിക്കും ചിത്രത്തിന്റെ റിലീസ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്