ചലച്ചിത്രം

'ലൈംഗീകാതിക്രമങ്ങള്‍ തുറന്നുപറയാനുള്ള സാഹചര്യം  ഇവിടെ സ്ത്രീകള്‍ക്കില്ല', കല്‍കി  

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങളോട് മുഖം തിരിക്കാനുള്ള പ്രവണതയാണ് പല ആളുകള്‍ക്കുമെന്ന് നടി കല്‍കി കൊച്‌ലിന്‍ അഭിപ്രായപ്പെട്ടു. 'ലൈംഗീക ചൂഷണത്തേകുറിച്ച് പറയാനുള്ള സാഹചര്യം ഇവിടെ സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രശസ്തരായവരുടെ വാക്കുകള്‍ക്കേ പ്രാധാന്യം നല്‍കപ്പെടുകയൊള്ളു. എന്നാല്‍ കരിയറില്‍ വളരെ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെ സഞ്ചരിക്കേണ്ടി വന്ന ഒരുപാട് സ്ത്രീകളുണ്ട് പക്ഷെ അവരുടെ കഥ കേള്‍ക്കാന്‍ ആരും തയ്യാറല്ല', കല്‍കി പറയുന്നു. 

ഹാര്‍വേ വിന്‍സ്റ്റിന്‍ പ്രശ്‌നം പുറത്തുവന്നതോടെ എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ലൈംഗീക ചൂഷണ കഥകള്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ലോസ് ആഞ്ചലസ്സില്‍ എന്ത് സംഭവിച്ചു എന്നതിന്മേല്‍ കൂടുതല്‍ ചര്‍ച്ചചെയ്യുന്നതിന് പകരം സ്വന്തം രാജ്യത്തെ കാര്യങ്ങളില്‍ ചുമതലാബോധമുള്ളവരാകുകയാണ് വേണ്ടതെന്ന് കല്‍കി പറയുന്നു.

തനിക്കെതിരെ ലൈംഗീക അതിക്രം നടത്താമെന്ന് ആരും ധൈര്യപ്പെടുമെന്ന് തോന്നില്ല എങ്കിലും മാനസീകമായി തകര്‍ക്കാനുള്ള ശ്രമങ്ങളും പുലര്‍ച്ചെ 2മണിക്കുള്ള മെസേജുകളും തനിക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന് കല്‍കി പറയുന്നു. ഇത്തരം ചൂഷണങ്ങള്‍ക്ക് പുരുഷ താരങ്ങളും ഇരയായിട്ടുണ്ടെന്നാണ് നടി പറയുന്ന്. ഇര്‍ഫാന്‍ ഖാന്‍ ഇത് തുറന്നുപറഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച കല്‍കി ഇത് താരാധിപത്യത്തിന്റെ അനന്തരഫലമാണെന്നും കൂടുതല്‍ അധികാരമുള്ള താരങ്ങള്‍ താരതമ്യേന ചെറിയ താരങ്ങളെ പ്രയോജനപ്പെടുത്തുന്നത് പതിവാണെന്നും അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്