ചലച്ചിത്രം

പരോളിന് വേണ്ടി മമ്മൂട്ടിയെ കിട്ടാന്‍ കാത്തിരുന്നത് നാലു കൊല്ലം: അതെന്തിനാണെന്ന് സിനിമ കണ്ടാല്‍ മനസിലാകുമെന്ന് അജിത്ത് പൂജപ്പുര

സമകാലിക മലയാളം ഡെസ്ക്

രോളില്‍ മമ്മൂട്ടിയെ തന്നെ നായകനായി കിട്ടാന്‍ താന്‍ നാല് വര്‍ഷത്തോളം കാത്തിരുന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് അജിത്ത് പൂജപ്പുര. മമ്മൂട്ടിക്ക് വേണ്ടി എന്തിനാണ് കാത്തിരുന്നത് എന്ന് സിനിമ കണ്ടാല്‍ മനസിലാകും എന്നും അജിത്ത് പറഞ്ഞു. ന്യൂസ്18 ചാനലില്‍ പരോള്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

'അവളരെ നിഷ്‌കളങ്കനായി ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഈ ചിത്രത്തിലെ നായകനായ സഖാവ് അലക്‌സ്. അയാളുടെ ചിരിക്കിടയിലും വേദനയുടെ ഒരു നനവ് ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ആ തടവുകാരനെ അടുത്ത് അറിയുകയും അയാളില്‍നിന്ന്് കഥ വികസിപ്പിക്കുകയുമായിരുന്നു. അലക്‌സ് എന്നായിരുന്നില്ല യഥാര്‍ത്ഥ തടവുകാരന്റെ പേര്. സിനിമയ്ക്കായാണ് അലക്‌സ് എന്ന പേര് സ്വീകരിച്ചത്' - അജിത്ത് പറഞ്ഞു.

'സഖാവ് അലക്‌സ് എന്നാണ് കഥാപാത്രത്തിന്റെ പേര് എങ്കിലും ഇതൊരിക്കലും രാഷ്ട്രീയ പശ്ചാത്തലമുള്ളൊരു സിനിമയല്ല. ഒരു തടവുകാരന്‍ ജയിലില്‍ എത്തുന്നതിന് മുന്‍പ് മറ്റെന്തോ ആയിരുന്നു. ഇയാളൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. യഥാര്‍ത്ഥ കഥ സിനിമയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞേ പറ്റു. അതിന്റെ ഭാഗമായിട്ടാണ് സഖാവ് അലക്‌സ് എന്ന പേരും കമ്മ്യൂണിസ്റ്റ് റെഫറന്‍സും. പ്രേക്ഷകര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം രാഷ്ട്രീയ പശ്ചാത്തലത്തെ കച്ചവടമാക്കി മാറ്റിയിട്ടില്ല, ഇതൊരു രാഷ്ട്രീയ സിനിമയല്ല എന്നതാണ്' - അജിത്ത് പൂജപ്പുര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം