ചലച്ചിത്രം

മോഹന്‍ലാലുമൊത്ത് സിനിമയെടുക്കാത്തതിന്റെ കാരണമിതാണ്: ജയരാജ് വെളിപ്പെടുത്തുന്നു

സമകാലിക മലയാളം ഡെസ്ക്

മുന്‍നിര നായകന്‍മാരെ വെച്ചെല്ലാം നിരവധി ചിത്രങ്ങള്‍ ചെയ്ത ജയരാജ് ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമയെടുത്തിട്ടില്ല. അതിന് കാരണമെന്തെന്ന് ചോദിച്ചാല്‍ അത് തന്റെ തെറ്റാണെന്നായിരിക്കും ജയരാജിന്റെ മറുപടി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാലുമായി ഒരു സിനിമ തീരുമാനിച്ചിരുന്നെങ്കിലും അത് നടക്കാതെ പോകുകയായിരുന്നുവെന്നാണ് ജയരാജ് പറയുന്നത്. 'ദേശാടനത്തിന് ശേഷം മോഹന്‍ലാലിന്റെ കമ്പനി എനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്യുകയായിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു ആലോചിച്ചത്. കോസ്റ്റ്യൂം വാങ്ങിച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ ഒരു സാഹചരച്യത്തില്‍ ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല'- ജയരാജ് പറയുന്നു. 

ആ സിനിമ നടക്കാതെ പോയത് ചിലപ്പോള്‍ മോഹന്‍ലാലിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകും എന്നാണ് ജയരാജ് പറയുന്നത്. 'പിന്നീട് പല തിരക്കഥകളും അദ്ദേഹത്തിന് നല്‍കിയെങ്കിലും അത് മുന്നോട്ടുപോയില്ല'- ജയരാജ് പറയുന്നു. അന്ന് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നു. അവിടെ നിന്ന് ഈ സിനിമക്ക് വേണ്ടി അദ്ദേഹം മടങ്ങി വരികയും ചെയ്തു. ഇവിടെ എത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ച വിവരം അദ്ദേഹം അറിയുന്നുത്. അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ, നേരത്തെ ഒന്ന് പറയാമായിരുന്നില്ലേ.. എന്ന് മാത്രം. എന്റെ ഭാഗത്തുണ്ടായ തെറ്റാണ് അത്. അദ്ദേഹം തയ്യാറാണെങ്കില്‍ സിനിമ ചെയ്യാന്‍ തയ്യാറാണ് ജയരാജ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്