ചലച്ചിത്രം

നടിയെ ആക്രമിച്ച കേസ്: കക്ഷി ചേര്‍ന്നുകൊണ്ടുള്ള ഹരജി അമ്മ പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി അമ്മ പിന്‍വലിച്ചു. പിന്തുണ വേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്. പ്രോസിക്യൂട്ടറെ മാറ്റണമെന്നതടക്കമുള്ള ആവശ്യങ്ങളായിരുന്നു ഇവര്‍ ഹരജിയില്‍ ഉന്നയിച്ചത്. വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ നിലപാട് കോടതി ആരാഞ്ഞിരുന്നു. നടിയുടെ നടപടി തിരിച്ചടിയായേക്കുമെന്ന തീരുമാനത്തിലാണ് നടപടി.

നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരായിരുന്നു കക്ഷി ചേരാന്‍ ആവശ്യപ്പെട്ട് ഹൈക്കോടയില്‍ ഹരജി നല്‍കിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനയില്‍ ചര്‍ച്ച വന്നിരുന്നു.

തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നവരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത