ചലച്ചിത്രം

ദശമൂലം ദാമുവിനെ ഇനി ട്രോളന്‍മാര്‍ക്ക് കിട്ടില്ല: ഷാഫിയുടെ ചിത്രത്തില്‍ ദാമു നായകനാകുന്നു

സമകാലിക മലയാളം ഡെസ്ക്

ട്രോളന്‍മാര്‍ക്ക് ഒരു സൂപ്പര്‍സ്റ്റാറുണ്ടെങ്കില്‍ അത് ദശമൂലം ദാമു ആയിരിക്കും. മിക്ക ട്രോളുകളിലും ദാമുവിന്റെ എക്‌സ്പ്രഷന്‍ നിര്‍ബന്ധമാണ്. 2009 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഹാസ്യകഥാപാത്രമായ ദാമു വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. 

ഇപ്പോള്‍ ദാമുവിനെ പ്രധാന കഥാപാത്രമാക്കി ഒരു സിനിമ തന്നെ വരാന്‍ പോവുകയാണ്. സംവിധായകന്‍ ഷാഫിയാണ് ദാമുവിനെ പ്രധാന കഥാപാത്രമാക്കി സിനിമയെടുക്കുന്നത്. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

ഹാസ്യത്തിന് മുന്‍തൂക്കം നല്‍കി ദശമൂലം ദാമുവിന്റെ കഥയെക്കുറിച്ച് സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി പറയുന്നു. ഒരു ബോംബ് കഥയ്ക്ക് ശേഷം ധാരാളം ചിത്രങ്ങള്‍ അണിയറയിലുണ്ടെന്നും എങ്ങിനെ തുടങ്ങണമെന്ന ആശങ്കയിലാണ് താനെന്നും എന്നാല്‍ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഒട്ടും വൈകിപ്പിക്കാതെ തന്നെ ദശമൂലം ദാമുവിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും ഷാഫി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'