ചലച്ചിത്രം

റസൂൽ പൂക്കുട്ടി നായകനായി അഭിനയിക്കുന്ന ചിത്രം ഓസ്കർ പട്ടികയിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി നായകനായി അഭിനയിക്കുന്ന ചിത്രം ‘ദി സൌണ്ട് സ്റ്റോറി’ ഓസ്കറിന്റെ ചുരുക്കപ്പട്ടികയിൽ. തൃശ്ശൂർ പൂരത്തിന്റെ താളമേളാദികൾ ഒപ്പിയെടുത്ത ചിത്രം 91-മത് ഓസ്കറിന്റെ ചുരുക്കപ്പട്ടികയിലാണ് ഇടംപിടിച്ചത്. മികച്ച ചിത്രത്തിനുള്ള പരിഗണനപ്പട്ടികയിലേക്കാണ് ചിത്രം മത്സരിക്കുന്നത്. ജനുവരി 22-നാണ് ഓസ്കർ നാമനിർദേശപട്ടിക പുറത്തുവിടുക.

സ്റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കൽ നിർമിച്ച് പ്രസാദ് പ്രഭാകർ രചനയും സംവിധാനംചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിതയാത്രയാണ് പറയുന്നത്.

തൃശ്ശൂർപൂരം തത്സമയം റെക്കോഡ് ചെയ്താണ് ചിത്രം ഒരുക്കിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം നിർമിച്ച ചിത്രത്തിന്റെ സംഗീതം രാഹുൽരാജും ശരത്തും ചേർന്നാണ് നിർവഹിച്ചത്. 2019 ഫെബ്രുവരി 24-നാണ് ഓസ്കർ പ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?