ചലച്ചിത്രം

'വിവാഹദിവസം നെറ്റിയുടെ നടുക്കായി വന്ന ആ മുഖക്കുരു'; സഹോദരന് വിവാഹവാര്‍ഷിക ആശംസനേരാന്‍ മുഖക്കുരു കഥ ഓര്‍മിച്ച് നിക്ക്

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്രയെ സ്വന്തമാക്കി ഇന്ത്യയുടെ മരുമകനായിരിക്കുകയാണ് അമേരിക്കന്‍ നടനും ഗായകനുമായ നിക്ക് ജൊനാസ്. ബോളിവുഡും ഹോളിവുഡും ഒരുപോലെ കാത്തിരുന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ നിക്കിന്റെ സഹോദരന്‍ കെവിന്റെ ഒന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് നവദമ്പതികള്‍. ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് നിക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുട്ടിക്കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

കെവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നിക്കിന് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു. അതിന് കാരണമായതോ ഒരു മുഖക്കുരുവും. 'ഒന്‍പത് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് എന്റെ സഹോദരന്‍ കെവിനും ഡാനിയലയും വിവാഹിതരായത്. അന്നേ ദിവസം എന്റെ നെറ്റിയുടെ നടുക്കായി വലിയ ഒരു മുഖക്കുരുവുണ്ടായി. അന്നെനിക്ക് 17 വയസായിരുന്നു. വിവാഹത്തിന് നിരവധി പേര്‍ വരും. ഫോട്ടോ എടുക്കും. ഇതോടെ തന്റെ മുഖുക്കുരു ലോകംമുഴുവന്‍ കാണും എന്നോര്‍ത്ത് എനിക്ക് വിഷമമായി. പക്ഷേ കെവിനും ഡാനിയലയും ആരും അത് ശ്രദ്ധിക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. 

അവരുടെ വിവാഹദിനത്തിലും പിന്നീടുള്ള ഒരുമിച്ചുള്ള ജീവിതത്തിലും ഇരുവരുടേയും ചിന്തകള്‍ വളരെ മികവുറ്റതാണ്. എന്റെ മുഖക്കുരു ഒരാഴ്ചകൊണ്ട് മാഞ്ഞുപോയി. പക്ഷേ ഇരുവരുടേയും പ്രണയം അതുപോലെ നിലനില്‍ക്കുകയാണ്. താന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ മനോഹരവും ആരോഗ്യകരവുമായ വിവാഹജീവിതത്തിന് ഉദാഹരണമായി നിങ്ങള്‍ തിളങ്ങി നില്‍ക്കുന്നത് വളരെ സന്തോഷം നല്‍കുന്നു' ഇരുവര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയിരിക്കട്ടേ എന്ന ആശംസയോടെയാണ് നിക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. പ്രിയങ്ക ചോപ്രയും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും