ചലച്ചിത്രം

മുസ്‌ലിം മതവികാരം വ്രണപ്പെടുത്തി; ഒമര്‍ ലുലുവിനെതിരെയും കേസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഒരു അഡാര്‍ ലവ് എന്ന  ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരബാദ് ഫലഖ്‌നമ പൊലീസ് കേസെടുത്തു. ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. 295 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സിനിമയിലെ 'മാണിക്ക മലായ പൂവി' എന്ന പാട്ടും വീഡിയോടും ഇസ്‌ലാം മതവികാരം വ്രണപ്പെടുത്തി എന്നാണ് കേസ്. ഫറൂഖ് നഗറിലെ ഒരുവിഭാഗം ചെറുപ്പക്കാരാണ് പാട്ട് പ്രവാചക നിന്ദയാണ് എന്നാരോപിച്ച് കേസ് കൊടുത്തത്. 

നേരത്തെ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരേയും മത മൗലികവാദികള്‍ പരാതി നല്‍കിയരുന്നു. 

പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലോകശ്രദ്ധ നേടിയ പാട്ടാണ് ഒരു അഡാര്‍ ലൗവിലെ മാണിക്ക മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനം. ലക്ഷക്കണക്കിന് ആളുകളാണ് പാട്ടിന്റെ വീഡിയോ കണ്ടത്. അന്താരഷ്ട്ര മാധ്യമങ്ങള്‍ അടക്കം പാട്ടിലെ പ്രിയയുടെ അഭിനയത്തെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് ഇസ്‌ലാമിക മത മൗലികവാദികള്‍ രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?