ചലച്ചിത്രം

'അവന്‍ മറ്റുള്ളവരെ പോലെയല്ല'; ആദിയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ പുകഴ്ത്തി വിശാല്‍

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പ്രണവിന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. മലയാളികള്‍ മാത്രമല്ല അന്യ ഭാഷ നായകന്മാര്‍ വരെ പ്രണവിന്റെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തി. പ്രണവിന്റെ പ്രകടനത്തിന് ഫുള്‍ മാര്‍ക് നല്‍കിയിരിക്കുകയാണ് തമിഴ് സ്റ്റാര്‍ വിശാല്‍. 

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുചിത്രയുടേയും ലാലേട്ടന്റേയും മകന്‍ പ്രണവിന്റെ അരങ്ങേറ്റ ചിത്രം കണ്ടു. തുടക്കക്കാരന്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചിരിക്കുന്നത്. അവന്‍ മറ്റുള്ളവരെപ്പോലെയല്ല. ട്വിറ്ററില്‍ വിശാല്‍ കുറിച്ചു. സുചിത്രയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം