ചലച്ചിത്രം

കാലായുടെ റിലീസ് സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രജനീകാന്തിന്റെ പുതിയ ചിത്രം കാലാ റിലീസ് ചെയ്യുന്നതു തടയണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി. ചിത്രത്തില്‍ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കെഎസ് രാജശേഖരന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.

ചിത്രത്തില്‍ തനിക്കു പകര്‍പ്പവകാശമണ്ടെന്നും അനുമതി വാങ്ങാതെ നിര്‍മാതാക്കള്‍ അത് ഉപയോഗിച്ചിരിക്കുകയാണെന്നും  ചൂണ്ടിക്കാട്ടി രാജശേഖരന്‍ മദ്രാസ് ഹൈക്കോടതിയെ സമിപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇത് ഈ മാസം 16ന് വാദം കേള്‍ക്കാന്‍ വച്ചിരിക്കുകയാണ്. ഇതിനിടെയാണ് നാളെ ചിത്രം റീലീസ് ചെയ്യുന്നത്. ഇതു സ്‌റ്റേചെയ്യണമെന്നാണ് രാജശേഖരന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടത്.

എല്ലാവരും ചിത്രം റിലീസ് ചെയ്യുന്നതു കാത്തിരിക്കുകയാണെന്നും പകര്‍പ്പവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താവുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എകെ ഗോയല്‍, അശോക് ഭൂഷണ്‍ എ്ന്നിവരുടെ ബെഞ്ച് ഹര്‍ജി തള്ളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്