ചലച്ചിത്രം

മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു; ആരാധകരെ ആവേശത്തിലാക്കുന്ന പ്രഖ്യാപനവുമായി കെ.വി. ആനന്ദ്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ താരങ്ങളെപ്പോലെ കേരളത്തില്‍ ശക്തമായ ആരാധകബലമുള്ളവരാണ് തമിഴ് സൂപ്പര്‍താരങ്ങളായ വിജയും സൂര്യയും. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും വിജയും ഒന്നിച്ച ജില്ല മലയാളികള്‍ ആഘോഷത്തോടെയാണ് വരവേറ്റത്. ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്. മോഹന്‍ലാലും സൂര്യയും ആദ്യമായി ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുകയാണ്. തമിഴിലെ പ്രമുഖ സംവിധായകനായ കെ.വി. ആനന്ദിന്റെ ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. 

അയന്‍, മാട്രാന്‍, കോ തുടങ്ങിയ വിജയചിത്രങ്ങളുടെ സംവിധായകനാണ് ആനന്ദ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആനന്ദാണ് വാര്‍ത്ത പുറത്തുവിട്ടത്. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നതില്‍ അതിയായ സന്തോവും അഭിമാനവുമുണ്ടെന്ന് ആനന്ദ് ട്വീറ്റ് ചെയ്തു. 

രജനീകാന്ത് ചിത്രം 2.0, കത്തി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സൂര്യയുടെ സെല്‍വരാഘവന്‍ ചിത്രത്തിന് ശേഷമായിരിക്കും ഈ പ്രൊജക്റ്റ് ആരംഭിക്കുക. ഒടിയനും നീരാളിയുമാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!