ചലച്ചിത്രം

ലണ്ടനില്‍ ഭാര്യയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍; ജന്മദിനാശംസകള്‍ക്ക് താരം നന്ദി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ ദിനമായിരുന്നു ഇന്നലെ. സോഷ്യല്‍ മീഡിയയിലും മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് നിറഞ്ഞു. 58ാം വയസിലെത്തിയ പ്രിയ നടന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരെത്തി. ഭാര്യ സുചിത്രയ്‌ക്കൊപ്പം ലണ്ടനിലായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം.

രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടനിലാണ് താരം. കൂടെയുള്ള ഭാര്യ സുചിത്രയ്‌ക്കൊപ്പം കേക്ക് മുറിച്ച് വളരെ സിംപിളായാണ് മോഹന്‍ലാല്‍ ജന്മദിനം ആഘോഷിച്ചത്. ആരാധകര്‍ക്കും അഭ്യുതയകാംക്ഷികള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഭാര്യയ്‌ക്കൊപ്പമുള്ള ആഘോഷത്തിന്റെ വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു. തനിക്ക് ജന്മദിനാശംകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിങ്ങള്‍ ഓരോരുത്തരും നല്‍കിയ ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ എല്ലാവരുടേയും ആശംസയില്‍ എന്റെ വരു വര്‍ഷം മികച്ചതാകുമെന്ന് ഉറപ്പുണ്ട്. എല്ലാവര്‍ക്കും സന്തോഷവും ദീര്‍ഘായുസ്സുമുണ്ടാകട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം കുറിച്ചപു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം