ചലച്ചിത്രം

റെക്കോഡ് തുകയ്ക്ക് 2.0യുടെ വിതരണാവകാശം സ്വന്തമാക്കി ടോമിച്ചന്‍ മുളകുപാടം; കേരളത്തില്‍ ഒരുങ്ങുന്നത് വമ്പന്‍ റിലീസ്

സമകാലിക മലയാളം ഡെസ്ക്


ജനീകാന്തിനെ നായകനാക്കി ശങ്കര്‍ അണിയിച്ചൊരുക്കുന്ന 2.0 ത്തിന്റെ വിതരണാവകാശം സ്വന്തമാക്കി മുളകുപാടം ഫിലിംസ്. റെക്കോഡ് തുകയ്ക്കാണ് ടോമിച്ചന്‍ മുളകുപാടം വിതരണാവകാശം നേടിയത്. 15 കോടി രൂപയ്ക്ക് മുകളിലാണ് ഇതിനായി മുടക്കിയത്. ഒരു അന്യഭാഷ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് ഇത്. 

കേരളത്തില്‍ വമ്പന്‍ റിലീസ് ആണ് മുളകുപാടം ഫിലിംസ് ആലോചിക്കുന്നത്. ഏകദേശം 450 തീയറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 600 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം കേരളത്തില്‍ മികച്ച വിജയമാകുമെന്നാണ് പ്രതീക്ഷ. രാജ്യം മുഴുവന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. 

വലിയ വിജയമായ യന്തിരന്റെ രണ്ടാം ഭാഗമാണിത്. അക്ഷയ്കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ആമിജാക്‌സനാണ് നായിക. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്