ചലച്ചിത്രം

ഗോസിപ്പ് കാരണം ആ ദിവസങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും പേടിയായിരുന്നു, ഞങ്ങള്‍ പ്രണയത്തിലാണ്, കല്ല്യാണം അടുത്തവര്‍ഷം; തുറന്നുപറഞ്ഞ് ലിജോ മോളും ശാലുവും 

സമകാലിക മലയാളം ഡെസ്ക്

ഹേഷിന്റെ പ്രതികാരത്തിലും കട്ടപ്പനയിലെ ഋത്വിക് റോഷനിലും ശ്രദ്ധേയ വേഷകങ്ങള്‍ കൈകാര്യം ചെയ്ത് പ്രേക്ഷകപ്രീതി നേടിയ നടിയാണ് ലിജോ മോള്‍. സിനിമകളിലെ മികച്ച പ്രകടനം വാര്‍ത്തയായതിന് പിന്നാലെ താരത്തിന്റെ വിവാഹവാര്‍ത്തയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. കമ്മട്ടിപാടത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ചെറുപ്പകാലം അഭിനയിച്ച ഷാലു റഹീമുമായി രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നായിരുന്നു വാര്‍ത്ത. വിവാഹവാര്‍ത്തകള്‍ പരന്നതിന് പിന്നാലെ സംഭവം സത്യമല്ലെന്ന് വെളിപ്പെടുത്തി ഇരുവരും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ഗോസിപ്പുകള്‍ നേരിട്ടതിനെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും. 

വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിക്കും ഞെട്ടിക്കുന്നത് തന്നെയായിരുന്നെന്നാണ്‌ ലിജോയുടെ വാക്കുകള്‍. മാധ്യമങ്ങളിലും മറ്റും ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ പോലും വാര്‍ത്ത സത്യമാണോ എന്ന് ചോദിച്ചാണ് വിളിച്ചത്. അവരോടൊക്കെ ഞാനും ദേഷ്യപ്പെട്ടു. പിന്നെ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലായി. പലരും ആ വാര്‍ത്തയൊക്കെ പിന്‍വലിച്ചു, ലിജോ പറഞ്ഞു.

' എനിക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊന്നും അക്കൗണ്ട് ഇല്ല, ഷാലു പക്ഷെ സോഷ്യല്‍ മീഡിയയിലൊക്കെ ആക്ടീവാണ്. ഞങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഷാലു പേജിലൊക്കെ പോസ്റ്റ് ചെയ്യാറുള്ളതാണ്. അങ്ങനെയുള്ള ഞങ്ങള്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറയാതിരിക്കുന്നത് എന്തിനാണ്', ലിജോ ചോദിക്കുന്നു.

പ്രണയത്തെക്കുറിച്ച് ഇരുവീട്ടുകാര്‍ക്കും അറിയാമെന്നും അവര്‍ തങ്ങളുടെ ബന്ധം അംഗീകരിച്ചുകഴിഞ്ഞെന്നും ഇരുവരും പറഞ്ഞു. വ്യത്യസ്ത മതക്കാരാണെന്നത് പ്രശ്‌നമൊന്നും ആയില്ല. വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. വിവാഹം അടുത്തവര്‍ഷമുണ്ടാകും. തിയതി പോലുള്ള കാര്യങ്ങള്‍ തീരുമാനമായിട്ടില്ല, ഇരുവരും പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം