ചലച്ചിത്രം

'മനസ്സ് വായിച്ചെടുത്ത് സാനിയയെ ഞാൻ ഞെട്ടിച്ചു'; മെന്റലിസം വിദ്യ വശത്താക്കി ജയസൂര്യ 

സമകാലിക മലയാളം ഡെസ്ക്

മെന്റലിസം എന്ന് കേട്ടാൽ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന പേര് ജയസൂര്യ എന്നാണ്. അത്രമാത്രം ആഴത്തിലാണ് പ്രേതം എന്ന സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച ജോൺ ഡോൺ ബോസ്കോ എന്ന കഥാപാത്രം പ്രേക്ഷകരെ സ്വാധീനിച്ചിട്ടുള്ളത്. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം പതിപ്പുമായി ജയസൂര്യ-രഞ്ജിത് ശങ്കർ ടീം വീണ്ടുമെത്തുമ്പോൾ മെന്റലിസം വിദ്യകൾ അൽപസ്വൽപം വശത്താക്കികഴിഞ്ഞു ജയൻ. 

പ്രേതം-2വിന്റെ പ്രമോഷന്റെ ഭാ​ഗമായി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മെന്റലിസം പരീക്ഷണങ്ങൾ താരം തുറന്നുപറഞ്ഞത്. ക്വീനിലൂടെ അഭിനയരം​ഗത്തേക്കെത്തി പ്രേതം-2ൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്ന സാനിയ ഇയ്യപ്പനായിരുന്നു മെന്റലിസത്തിൽ ജയസൂര്യയുടെ ആദ്യ ഇര. 

ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സാനിയയുടെ മനസ്സ് വായിച്ച് കുടുംബപശ്ചാതലത്തെക്കുറിച്ച് ജയസൂര്യ പറഞ്ഞത്. ഇത് കേട്ട് സാനിയ ഞെട്ടി. എല്ലാവരും ആശ്ചയര്യപ്പെട്ടു. മറ്റൊരാളുടെ ചലനങ്ങളും ശരീരഭാഷയുമൊക്കെ ശ്രദ്ധിച്ച് അവരുടെ മനസ്സ് വായിച്ചെടുക്കുന്നത് വളരെ രസകരമായ ഒരു അനുഭവമാണ്. അത് വളരെ കൗതുകമുള്ള കാര്യമാണ്. എനിക്കതിപ്പോൾ ചെയ്യാൻ കഴിയുന്നുണ്ട്, ജയസൂര്യ പറഞ്ഞു. 

വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ പറയുന്നത്. സാനിയയ്ക്ക് പുറമെ 'വിമാനം' ഫെയിം ദുര്‍ഗ്ഗ കൃഷ്ണയും ചിത്രത്തിൽ നായികയായി എത്തുന്നു. സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ക്രിസ്മസ് റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി