ചലച്ചിത്രം

അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാം വേട്ടക്കാരാണ്, ലാലേട്ടന്‍ ഇത്ര അശ്രദ്ധമായ ഒരു കമന്റ് ആ വിഷയത്തില്‍ പറയരുതായിരുന്നു: പ്രകാശ് രാജ് 

സമകാലിക മലയാളം ഡെസ്ക്

മീടു വിഷയത്തില്‍ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ പ്രകാശ് രാജ്. മീടൂ ചിലര്‍ക്ക് ഒരു ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശം മീടൂ ക്യാംപെയിനെ നിസാരവത്കരിക്കുന്നതായിരുന്നെന്നും അത്ര ലാഘവത്തോടെ ആ വിഷയത്തെക്കുറിച്ച് ലാലേട്ടന്‍ സംസാരിക്കരുതായിരുന്നെന്ന് താന്‍ ആക്രഹിച്ചെന്നും പ്രകാശ് രാജ് പറഞ്ഞു.

'അറിഞ്ഞോ അറിയാതെയോ നമ്മളെല്ലാവരും വേട്ടക്കാരാണെന്ന് എല്ലാ പുരുഷന്‍മാരും മനസ്സിലാക്കണം. ഞാന്‍ ഒരു സ്ത്രീയുടെ അടുക്കല്‍ മോശമായി പെരുമാറിയിട്ടില്ലായിരിക്കാം, പക്ഷെ അത്തരത്തില്‍ ഒരാള്‍ പെരുമാറുമ്പോള്‍ നമ്മള്‍ കാഴ്ചക്കാരായി നോക്കിനിന്നിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ നമ്മുക്ക് ഉത്തരവാദിത്വമുണ്ട്', അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ മോഹന്‍ലാല്‍ ഒരു നടന്‍ മാത്രമല്ല അദ്ദേഹം ഒരു പദവി ഏറ്റെടുത്തിട്ടുമുണ്ട് അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളിലെ ശരിതെറ്റുകള്‍ ഉയര്‍ന്നുവരും. മീടൂ സ്ത്രീകള്‍ തുടങ്ങിയ ഒരു ക്യാംപെയിന്‍ ആണ് അതിനെ ബഹുമാനിക്കുന്നതാണ് നല്ലത്, ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്