ചലച്ചിത്രം

നടിയുടെ ആത്മഹത്യയ്ക്ക് കാരണം എക്‌സ് വീഡിയോസ്; പ്രചരണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്


മിഴ് സിനിമാ, സീരിയല്‍ നടി റിയമിക്കയുടെ ആത്മഹത്യയില്‍ സംശയ നിഴലില്‍ ആയി എക്‌സ് വീഡിയോസ് എന്ന സിനിമ. സിനിമ പരാജയമായതിന്റെ നിരാശയിലാണ് റിയമിക്ക ആത്മഹത്യ ചെയ്തത് എന്ന പ്രചാരണമാണ് ശക്തിപ്പെടുന്നത്. എന്നാല്‍ ഇതിനെതിരേ ചിത്രത്തിന്റെ സംവിധായകനായ സജോ സുന്ദര്‍ രംഗത്തെത്തി. 

പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന കുറ്റകൃത്യങ്ങളെ തുറന്നുകാട്ടുന്ന തമിഴ് ചിത്രമായിരുന്നു എക്‌സ് വീഡിയോസ്. സിനിമയിലെ തന്റെ വേഷം ശ്രദ്ധിക്കപ്പെടാത്തതിന്റെ ദുഃഖമാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന തരത്തിലാണ് പ്രചരണങ്ങള്‍. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ റിയാമിക്ക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും സജോ സുന്ദര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എക്‌സ് വീഡിയോസിന് ശേഷം റിയാമിക്കയ്ക്ക് സിനിമയില്‍ ധാരാളം അവസരങ്ങള്‍ കിട്ടിയെന്നുമാണ് സജോ പറയുന്നത്. 

ജൂണിലാണ് എക്‌സ് വീഡിയോസ് പുറത്തിറങ്ങുന്നത്. എന്നാല്‍ കാര്യമായ പ്രേക്ഷക സ്വീകര്യത നേടാന്‍ ചിത്രത്തിനായില്ല. ഈ സിനിമയുടേ പേരില്‍ റിയാമിക്ക വല്ലാതെ പരിഹസിക്കപ്പെട്ടുവെന്നും അതിന്റെ ദുഃഖം ആത്മഹത്യയിലേക്ക് നയിച്ചുവെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമുണ്ട്. 

ബുധനാഴ്ച്ച സഹാദരന്റെ ഫ്‌ലാറ്റില്‍ നിന്നാണ് റിയമിക്കയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റിയയുടെ മരണത്തെ തുടര്‍ന്ന് കാമുകനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുമായുണ്ടായ വഴക്കാണ് റിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയത്തിലാണ് പോലീസ്. ആറു മാസത്തോളമായി ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്