ചലച്ചിത്രം

ആറു വര്‍ഷം മുമ്പ് പൃഥ്വി നല്‍കിയ അഭിമുഖം കുത്തിപ്പൊക്കി സുപ്രിയ; വീഡിയോയില്‍ കണ്ടത് റിപ്പോര്‍ട്ടര്‍ സുപ്രിയയെ   

സമകാലിക മലയാളം ഡെസ്ക്

കള്‍ അല്ലിയെ തോളിലേറ്റി നടന്നുനീങ്ങുന്ന ചിത്രം വൈറലായതിന് പിന്നാലെ പൃഥ്വിരാജിന്റെ ഒരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ഇക്കുറിയും വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ ഭാര്യ സുപ്രിയ മേനോന്‍ തന്നെ. 2012ല്‍ ആദ്യ ബോളിവുഡ് ചിത്രമായ അയ്യയുടെ പ്രചരണത്തിന്റെ ഭാഗമായി പൃഥ്വിരാജ് നല്‍കിയ ഒരു അഭിമുഖമാണ് വീഡിയോയില്‍. 

എന്‍ഡിടിവിക്ക് നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. അഭിമുഖത്തിനിടയില്‍ തന്റെ ഭാര്യ ചാനലിലെ മുന്‍ റിപ്പോര്‍ട്ടര്‍ ആയിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു. ഈ സമയം അവതാരിക സുപ്രിയയുടെ മുന്‍ റിപ്പോര്‍ട്ടിങ് വീഡിയോ പ്ലേ ചെയ്യുകയായിരുന്നു. 2011ലായിരുന്ന പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. പിറ്റേവര്‍ഷമാണ് പൃഥ്വിയുടെ ആദ്യ ബൊളിവുഡ് ചിത്രമെത്തിയത്. 

സുപ്രിയ എന്‍ഡിടിവിയില്‍ ജോലിചെയ്യുമ്പോള്‍ തങ്ങള്‍ പ്രണയത്തിലായിരുന്നെന്നും ചാനലിലെ വിശേഷങ്ങള്‍ തന്നോട് എപ്പോഴും പങ്കുവയ്ക്കാറുണ്ടെന്നും പൃഥ്വി അഭിമുഖത്തില്‍ പറയുന്നു. ഗുഡ് ഓള്‍ഡ് എന്‍ഡിടിവി ഡെയ്‌സ് എന്ന കാപ്ഷണ്‍ നല്‍കിയാണ് സുപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്