ചലച്ചിത്രം

കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രം കണ്ടിരിക്കാനാവില്ലന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന വിനയന്‍ ചിത്രം തീയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മണിയുടെ ആരാധാകര്‍ നിറഞ്ഞ കണ്ണുമായാണ് തീയേറ്റര്‍ വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ പറ്റി സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ 
'എല്ലാവരും നല്ല സിനിമയാണെന്നാണ് പറയുന്നത്. പക്ഷെ ഞങ്ങള്‍ക്കത് കാണാനുള്ള ശക്തി ഇതുവരെയില്ല. നമ്മള്‍ ജീവിച്ച ആ ദുരന്തനാളുകള്‍ വീണ്ടും കാണാനുള്ള മനോധൈര്യമില്ല. ചേട്ടന്‍ വിട്ടുപോയെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം തിരികെയെത്തുമെന്ന തോന്നലിലാണ് ജീവിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ചേട്ടന്റെ മരണം സ്‌ക്രീനില്‍ കാണാനാവില്ല. 

ചിത്രത്തില്‍ അനിയന്റെ വേഷം ചെയ്യാമോയെന്ന് വിനയന്‍ സാര്‍ ചോദിച്ചിരുന്നു. എന്നാല്‍ അതിനുള്ള മാനസികാവസ്ഥയില്ലാതിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. മണി ചേട്ടന്‍ പാടി ഹിറ്റാക്കിയ ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന പാട്ട് പാടിയത് തന്നെ വിനയന്‍ സാറിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു. സിനിമയുടെ അവസാനമുള്ള 'മേലേ പടിഞ്ഞാറ് സൂര്യന്‍' എന്ന ഗാനം പാടാന്‍ സ്റ്റുഡിയോയില്‍ ചെന്നിട്ട് എനിക്ക് പാടാന്‍ സാധിച്ചില്ല. പൊട്ടിക്കരഞ്ഞാണ് സ്റ്റുഡിയോയില്‍ നിന്നിറങ്ങിയത്. പിന്നീട് മറ്റൊരാള്‍ പാടുകയായിരുന്നെന്ന് രാമകൃഷ്ണ്‍ പറഞ്ഞു.

ചേട്ടന്റെ ജീവിതവുമായി വളരെ ആത്മാര്‍ത്ഥത പുലര്‍ത്തുന്നതാണ് ചിത്രം. സിനിമയില്‍ കാണിക്കുന്നത് പോലെ തന്നെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍വെച്ചാണ് ചേട്ടന്‍ ആദ്യമായി നിമ്മിയെ കാണുന്നത്. വീട്ടിലെ ചുറ്റുപാടുകളും അവസ്ഥകളുമെല്ലാം പറഞ്ഞതിന് ശേഷമായിരുന്നു വിവാഹം. നിമ്മി ഇപ്പോള്‍ അവരുടെ അനിയത്തിയുടെ വീട്ടിലാണ്. മകള്‍ എംബിബിഎസിന് പഠിക്കാന്‍ ചേര്‍ന്നു. അവരും സിനിമ കാണാനുള്ള സാധ്യതയില്ല. വിനയന്‍ സര്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗം പോലെ തന്നെയാണെന്നും രാമകൃഷ്ണന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു