ചലച്ചിത്രം

'സംസാരത്തിനിടെ അയാളുടെ കൈ എന്റെ പാന്റ്‌സിനുള്ളിലേക്ക് നീണ്ടു' ; മീ ടൂവില്‍ പ്രമുഖനെതിരെ വെളിപ്പെടുത്തലുമായി യുവതാരം

സമകാലിക മലയാളം ഡെസ്ക്


മുംബൈ : സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളുടെ അറിയാ കഥകള്‍ മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നടി തനുശ്രീ തുറന്നുവിട്ട മീ ടൂ വെളിപ്പെടുത്തലിന്റെ ചുവട് പിടിച്ച് ഇതിനകം തന്നെ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തുവന്നത്. നടിമാര്‍ക്ക് പുറമെ, നടന്മാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തുകയാണ്. മോഡലും നടനുമായ സാഖിബ് സലീമാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 

ഒരു സിനിമാ ചിത്രീകരണ വേളയിലുണ്ടായ ദുരനുഭവമാണ് നടന്‍ തുറന്നു പറഞ്ഞത്.  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.   തനിക്ക് 21 വയസ്സ് പ്രായമുള്ളപ്പോഴാണ് സംഭവം. ചിത്രീകരണ വേളയിൽ സംസാരിച്ചിരിക്കുന്നതിനിടെ അയാള്‍ തന്റെ പാന്റ്‌സിനുള്ളില്‍ കയ്യിടാന്‍ ശ്രമിച്ചു. അയാള്‍ തന്നെ ദുരുപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഉദ്ദേശം മനസ്സിലാക്കിയ താന്‍ അപ്പോള്‍തന്നെ കൈതട്ടി മാറ്റി. അയാള്‍ക്ക് ഒരു ഇടി കൊടുത്ത താന്‍, ചീത്ത പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോയതായി സാഖിബ് പറഞ്ഞു. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സാഖിബ് സലിം പറഞ്ഞു. 

മീ ടു ക്യാംപയിനെ താന്‍ പിന്തുണയ്ക്കുന്നു. പലരുടെയും കഥകള്‍ ഹൃദയഭേദകമാണ്. എല്ലാവര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങള്‍ പലരില്‍ നിന്നും പല തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നത് ഉറപ്പാണെന്നും സാഖിബ് പറയുന്നു. മോഡലായി രംഗത്തെത്തിയ സാഖിബ് നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ റേസ് -3 എന്ന ചിത്രത്തിലം വേഷം സാഖിബിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്