ചെന്നൈ: രാജ്യമാകെ മീ ടു കൊടുങ്കാറ്റ് ആളിക്കത്തുകയാണ്. ദിനം പ്രതി നിരവധി ആരോപണങ്ങളാണ് ചലചിത്രമേഖലയിലുള്പ്പെടെയുള്ള പ്രമുഖര്‍ക്ക് എതിരെ ഉയരുന്നത്. നാനാ പടേക്കര്‍, സാജിദ് ഘാന്, വികാസ് ബാല്‍, ജതിന്‍ദാസ്, വൈരമുത്തു, ചേതന്‍ ഭഗത്, അനുമാലിക്ക് തുടങ്ങി പേരുകള്‍ നീളുന്നു. ക്യാമ്പയിനെ പിന്തുണച്ചും എതിര്‍ത്തും ഇതിനകം നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്.
നിരവധി പ്രമുഖര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ക്യാമ്പയിന് പിന്തുണയുമായി പ്രമുഖ സംഗീത സംവിധായകന് എആര്‍ റഹ്മാന് രംഗത്തെത്തി.കുറച്ചുദിവസമായി മീടു വെളിപ്പെടുത്തുലകള് നിരീക്ഷിക്കുകയായിരുന്നു. പലരുടെയും പേരുകള്‍ തന്നെ ഞെട്ടിച്ചു. ഇത്തരം വെളിപ്പെടുത്തലുകള്‍ സിനിമാ വ്യവസായത്തെയും ശുദ്ധികരിക്കുമെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കും. എല്ലാവരും ശക്തിയാര്‍ജ്ജിച്ച് കൂടുതല്‍ ധൈര്യത്തോടെ മുന്നോട്ട് വരണമെന്നും റഹ്മാന് പറഞ്ഞു.
ഞാനും എന്റെ കൂട്ടാളികളും സ്ത്രീകള്‍ക്കായി സുരക്ഷിതമായ ഇടം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ വലിയ സ്വാതന്ത്യം വാഗ്ദാനം നല്കുന്നു. ഇത് വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും ഈ അവസരം ദുരുപയോഗം ചെയ്യാതിരിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് ജസ്റ്റിസിന് രൂപം നല്‍കണമെന്നും എആര്‍ റഹ്മാന് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വൈരമുത്തുവിനെതിരെ എ.ആര് റഹ്മാന്റെ സഹോദരിയും ഗായികയുമായി എ.ആര് റൈയ്ഹാനയും രംഗത്തെത്തിയിരുന്നു. വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇത് പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന പറയുന്നു. വൈരമുത്തുവിന് എതിരായ ചിന്മയിയുടെ ആരോപണത്തെ താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ ചിന്മയി എന്തുകൊണ്ടാണ് ഇത് തുറന്നു പറയാന്‍ അത്ര കാലമെടുത്തതെന്നും അവര്‍ ചോദിച്ചു. വൈരമുത്തുവിന് എതിരേയുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ റഹ്മാന് ഞെട്ടിയെന്നും ഇതൊക്കെ സത്യമാണോ എന്ന് ചോദിച്ചുവെന്നും റെയ്ഹാന പറഞ്ഞു. . എന്നാല്‍ അയാളുടെ ഭാഗത്തുനിന്ന് തനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
ചിന്മയിക്ക് റഹ്മാന് അവസരം നല്‍കുന്നില്ല എന്ന പ്രചാരണത്തെക്കുറിച്ചുള്ള റൈയ്ഹാനയുടെ മറുപടി ഇതായിരുന്നു; 'പൊതുവേ വിവാദങ്ങളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് റഹ്!മാന്‍ അവസരം നല്‍കാറില്ല. ഈ വിഷയത്തില്‍ റഹ്മാന്റെ നിലപാട് എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരിക്കലും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നുമായിരുന്നു സഹോദരിയുടെ മറുപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ