ചലച്ചിത്രം

'വൈരമുത്തുവിന് എതിരെയുള്ള ആരോപണം കേട്ട് റഹ്മാന്‍ ഞെട്ടി'; അയാളുടെ പെരുമാറ്റം നേരത്തെ അറിയാമായിരുന്നുവെന്ന് റഹ്മാന്റെ സഹോദരി 

സമകാലിക മലയാളം ഡെസ്ക്

ഗാനരചയിതാവ് വൈരമുത്തുവിന് എതിരേ ഗായിക ചിന്മയി ലൈംഗിക ആരോപണം ഉന്നയിച്ചതോടെയാണ് തമിഴ് സിനിമ ലോകത്ത് മീടീ വലിയ ചര്‍ച്ചയാകുന്നത്. ഇതിന് പിന്നാലെ വെളിപ്പെടുത്തലുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തി. ഇപ്പോള്‍ വൈരമുത്തുവിനെ പ്രതിസന്ധിയിലാക്കി എ.ആര്‍. റ്ഹമാന്റെ സഹോദരിയും ഗായികയുമായി എ.ആര്‍. റൈയ്ഹാന രംഗത്തെത്തിയിരിക്കുകയാണ്. വൈരമുത്തുവിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. 

ഇത് പരസ്യമായ രഹസ്യമാണെന്നും റൈയ്ഹാന പറയുന്നു. എന്നാല്‍ ചിന്മയി എന്തുകൊണ്ടാണ് ഇത് തുറന്നു പറയാന്‍ അത്ര കാലമെടുത്തതെന്നും അവര്‍ ചോദിച്ചു. വൈരമുത്തുവിന് എതിരേയുള്ള ആരോപണങ്ങള്‍  കേട്ടപ്പോള്‍ റഹ്മാന്‍ ഞെട്ടിയെന്നും ഇതൊക്കെ സത്യമാണോ എന്ന് ചോദിച്ചെന്നുമാണ് റൈയ്ഹാന പറയുന്നത്. എന്നാല്‍ അയാളുടെ ഭാഗത്തുനിന്ന് തനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ലെന്ന്് അവര്‍ വ്യക്തമാക്കി. 

ചിന്‍മയിക്ക് റഹ്മാന്‍ അവസരം നല്‍കുന്നില്ല എന്ന പ്രചാരണത്തെക്കുറിച്ചുള്ള റൈയ്ഹാനയുടെ മറുപടി ഇതായിരുന്നു; 'പൊതുവേ വിവാദങ്ങളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് റഹ്മാന്‍ അവസരം നല്‍കാറില്ല. ഈ വിഷയത്തില്‍ റഹ്മാന്റെ നിലപാട് എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരിക്കലും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല'

വൈരമുത്തിവിന് എതിരായ ചിന്‍മയിയുടെ ആരോപണത്തെ താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുണ്ടെന്നും എന്നാല്‍ 15 വര്‍ഷം കാത്തിരിക്കുന്നത് എന്തിനു വേണ്ടിയായിരുന്നെന്നും അവര്‍ ചോദിച്ചു. ചിന്മയിയും അമ്മ പത്മഹാസിനിയും ഭീരുക്കളല്ലെന്നും ഒരു സംഗീത പരിപാടിയുടേ പേരുപറഞ്ഞ് ഒരിക്കല്‍ അവര്‍ വഴക്കിട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍