ചലച്ചിത്രം

എടിഎം തട്ടിപ്പിനെ കുറിച്ച് 'റോബിന്‍ ഹുഡ്' അന്നേ പറഞ്ഞില്ലേ? സൈബര്‍ സുരക്ഷ പരമപ്രധാനമെന്ന് പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

ടിഎം തട്ടിപ്പ് പ്രമേയമാക്കി റോബിന്‍ഹുഡെന്ന സിനിമ ചെയ്തപ്പോള്‍ പല നിര്‍മ്മാതാക്കളും  നെറ്റിചുളിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നാണ് അവരൊക്കെ ചോദിച്ചത്. വ്യക്തികള്‍ സൈബര്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സ്വകാര്യ വിവരങ്ങളാണ് മൊബൈല്‍ ഫോണില്‍ നമ്മള്‍ സൂക്ഷിക്കുന്നത്. സൈബര്‍ തട്ടിപ്പിനുള്ള സാധ്യതകളും അത്രകണ്ട് വര്‍ധിച്ചിട്ടുണ്ട്. ടെക്കിയാവാനാണ് പഠിച്ചത്. പക്ഷേ സിനിമയാണ് വഴിയെന്ന് തിരിച്ചറിഞ്ഞതോടെ അത് പൂര്‍ത്തീകരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാറായ 'കൊക്കൂണ്‍ 2018' ന്റെ പ്രചരണത്തിന് തുടക്കം കുറിച്ചാണ് സൈബര്‍ സുരക്ഷ സുപ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'