ചലച്ചിത്രം

'വസ്ത്രം മാറാന്‍ പോലും അനുവദിക്കാതെ രാത്രി വീട്ടില്‍ നിന്നും ഇറക്കിവിട്ടു' ; നടന്‍ വിജയകുമാറിനെതിരെ മകള്‍ വനിത

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: തന്നെ രാത്രി വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി നടി വനിത വിജയകുമാര്‍. അച്ഛനായ തമിഴ്‌നടന്‍ വിജയകുമാറിനെതിരെയാണ് ആരോപണവുമായി വനിത രംഗത്തെത്തിയത്. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും രാത്രി ഇറക്കി വിടുകയായിരുന്നു. വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്നും, കൂട്ടുകാരികളെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചെന്നും വനിത പറയുന്നു. 

വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. അതേസമയം ചെന്നൈ അഷ്ടലക്ഷ്മി നഗറിലെ വീട് ഷൂട്ടിംഗിനായി വാടകയ്ക്ക് നല്‍കിയതാണെന്ന് വിജയകുമാര്‍ പറയുന്നു. എന്നാല്‍ ഷൂട്ടിംഗ് തീര്‍ന്നിട്ടും വനിത വീട് ഒഴിഞ്ഞില്ല. വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, വീടിന് താനാണ് അവകാശിയെന്നും ഒഴിയില്ലെന്നും വനിത പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി മധുരവയല്‍ പൊലീസ് സ്റ്റേഷനിലും ചെന്നൈ പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയായിരുന്നുവെന്ന് വിജയകുമാര്‍ പറഞ്ഞു. 

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ, പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍ വനിത വീടൊഴിയാന്‍ കൂട്ടാക്കാതിരുന്നതോടെ, കഴിഞ്ഞദിവസം രാത്രി പൊലീസ് വനിതയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും ഒപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

വിജയകുമാര്‍ -മഞ്ജുള ദമ്പതികള്‍ക്ക് വനിതയെ കൂടാതെ, പ്രീതി, ശ്രീദേവി എന്നി പെണ്‍മക്കള്‍ കൂടിയുണ്ട്. ഇവര്‍ക്കുകൂടി അവകാശപ്പെട്ട സ്വത്ത് വളഞ്ഞവഴിയിലൂടെ കൈക്കലാക്കാനാണ് വനിത ശ്രമിക്കുന്നതെന്ന് വിജയകുമാറിന്റെ കുടുംബം ആരോപിക്കുന്നു. വനിത ഏറെ കാലമായി അഛ്ഛനും കുടുംബവുമായി രമ്യതയിലല്ല. വിജയിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വനിതയ്ക്ക് പക്ഷെ സിനിമയില്‍ കൂടുതല്‍ തിളങ്ങാനായിരുന്നില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു