ചലച്ചിത്രം

ആലിയയെ തോല്‍പ്പിച്ചെന്ന് കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു; തോല്‍പ്പിക്കാന്‍ എന്തിരിക്കുന്നെന്നും കങ്കണ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും ആലിയ ഭട്ടും തമ്മിലുള്ള ഉടക്ക് ഇനിയും അവസാനിച്ചിട്ടില്ല. കങ്കണ വീണ്ടും ആലിയയ്‌ക്കെതിരെ ആക്രമണം ഉയര്‍ത്തിക്കഴിഞ്ഞു. ആലിയയുടെ ഗള്ളി ബോയിലെ അഭിനയത്തെ വിമര്‍ശിച്ചാണ് കങ്കണയുടെ ഇത്തവണത്തെ പരാമര്‍ശം. 

ബോളിവുഡ് ലൈഫ് എന്ന വെബ്‌സൈറ്റ് മികച്ച അഭിനേത്രിയെ കണ്ടെത്താന്‍ നടത്തിയ ഒരു ഓണ്‍ലൈന്‍ പോളിങ്ങിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായപ്രകടനം. പോളില്‍ 37ശതമാനം വോട്ടുകള്‍ നേടി കങ്കണയാണ് വിജയിച്ചത്. ആലിയയ്ക്ക് 33ശതമാനം വോട്ടുകളാണ് നേടാനായത്. ഇതേക്കുറിച്ചുള്ള കങ്കണയുടെ അഭിപ്രായം തേടിയപ്പോഴായിരുന്നു ആലിയയ്‌ക്കെതിരെയുള്ള ആക്രമണം. 

ഗള്ളി ബോയിയിലെ അഭിനയത്തെ തോല്‍പ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് ലജ്ജയാണ് തോന്നുന്നത് എന്നായിരുന്നു കങ്കണയുടെ പ്രതികരണം. ഗള്ളി ബോയില്‍ തോല്‍പ്പിക്കാന്‍ എന്തിരിക്കുന്നെന്നും കങ്കണ ചോദിച്ചു. ഇത്തരത്തിലുള്ള വെറും സാധാരണമായ പ്രകടനങ്ങളെ താങ്ങുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ മികച്ച പ്രകടനത്തിനായുള്ള അതിര്‍വരമ്പ് ഒരിക്കലും ഉയരില്ലെന്ന് കങ്കണ കൂട്ടിച്ചേര്‍ത്തു. 

കങ്കണ നായികയായ മണികര്‍ണികയുടെ പ്രീമിയര്‍ ഷോയില്‍ പങ്കെടുക്കാന്‍ ആലിയ എത്താതിരുന്നത് മുതലാണ് ഇരുവര്‍ക്കുമിടയില്‍ സ്വരവ്യത്യാസം തുടങ്ങിയത്. ആലിയയുടെ ചിത്രങ്ങളുടെ പ്രമോഷന്‍ ആവശ്യങ്ങള്‍ക്ക് തന്നെ ബന്ധപ്പെടാറുണ്ടെന്നും എന്നാല്‍ തിരിച്ച് അത് ചെയ്യുന്നില്ലെന്നും കങ്കണ കുറ്റപ്പെടുത്തി. കങ്കണയുടേത് തെറ്റിധാരണയാണെന്നും താന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നെന്നും ആലിയ പരസ്യമായി പറയുകയും ചെയ്തു. എന്നിരുന്നാലും ഇരുവരും ഇപ്പോഴും പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിച്ചിട്ടില്ലെന്നാണ് ഈ പ്രതികരണം വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്