ചലച്ചിത്രം

പുരസ്‌കാര നേട്ടം ആഘോഷിക്കാനാവാതെ.., ഭീതിയുടെ നിഴലില്‍ നടി സാവിത്രി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ്രളയസമാനമായ സാഹചര്യത്തില്‍ ഭീതിയോടെ കഴിയുമ്പോഴാണ് ആ സന്തോഷ വാര്‍ത്ത കേരളം കേട്ടത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ കേരളത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെങ്കിലും സാവിത്രി ശ്രീധരനും ജോജു ജോര്‍ജ്ജിനും ലഭിച്ച അംഗീകാരം കേരളത്തിന് അഭിമാനമായി. 

പ്രളയജലത്തില്‍ പേടിച്ചുനില്‍ക്കുമ്പോഴാണ് നടി സാവിത്രി ശ്രീധരന്‍ ആ വാര്‍ത്ത അറിയുന്നത്. മനസ്സില്‍ സന്തോഷം നിറയുമ്പോഴും ഏതു നിമിഷവും വീട്ടില്‍ വെളളം കയറുമെന്ന അവസ്ഥ സാവിത്രിയുടെ മുഖത്തെ ചിരി പകുതി മായ്ക്കുന്നു.സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനാണ് സാവിത്രി ശ്രീധരന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയത്.വെസ്റ്റ് മാങ്കാവിലെ വയലക്കര വീട്ടിനുള്ളിലേക്ക് ഏതുനിമിഷവും വെള്ളം കയറുമെന്ന അവസ്ഥയിലാണ് സാവിത്രി. ഇതിനിടയ്ക്കാണ് ദേശീയപുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം പ്രഖ്യാപനം മറന്നിരിക്കുകയായിരുന്നു സാവിത്രി.

കനത്തമഴ കാരണം രണ്ടുദിവസമായി വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടിവിയും കാണാന്‍ പറ്റിയില്ല. അയല്‍വാസിയാണ് പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചത്.സംഭവം ആദ്യം സാവിത്രി വിശ്വസിച്ചില്ല. അപ്പോഴത്തേക്കും അഭിനന്ദനസന്ദേശങ്ങളും ഫോണ്‍വിളികളുമെത്തിയതോടെ പുരസ്‌കാരം ലഭിച്ചതോടെയാണ് ഇക്കാര്യം സാവിത്രി വിശ്വസിച്ചത്. പ്രളയത്തിന്റെ ഇടയ്ക്ക് ലഭിച്ച ഒരു ആശ്വാസവാക്കാണ് പുരസ്‌കാരമെന്നും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സാവിത്രി പറഞ്ഞു.

മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്ന് സാവിത്രി വ്യക്തമാക്കി.വെള്ളം കയറിയാല്‍ ബന്ധുവീട്ടിലേക്കോ ക്യാമ്പിലേക്കാ മാറാനുള്ള തീരുമാനത്തിലാണ് സാവിത്രിയും കുടുംബവും. മകന്‍ സുനീഷിനൊപ്പമാണ് സാവിത്രിയുടെ താമസം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു