ചലച്ചിത്രം

ജംഷീറിൽ നിന്ന് അഞ്ജലി അമീറായ കഥ, ആ യാത്ര ഇങ്ങനെ; വിഡിയോ പങ്കുവച്ച് നടി 

സമകാലിക മലയാളം ഡെസ്ക്

ജംഷീറിൽ നിന്നും ഇന്ന് പ്രേക്ഷകരറിയുന്ന നടിയായ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അഞ്ജലി അമീർ. ഫോട്ടോകൾ സംയോജിപ്പിച്ചുള്ള ഒരു വിഡിയോയ‌ിലൂടെയാണ് ആ യാത്ര അഞ്ജലി അവതരിപ്പിക്കുന്നത്. തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് നടി ട്രാൻസിഷൻ കഥ പങ്കുവച്ചിരിക്കുന്നത്. 

അഞ്ജലിയുടെ ജീവിതകഥ സിനിമയാകുന്നു എന്ന് വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് അഞ്ജലി തന്റെ രൂപമാറ്റത്തെക്കുറിച്ച് പ്രേക്ഷകർക്ക് സൂചന നൽകിയിരിക്കുന്നത്. അഞ്ജലിയുടെ സുഹൃത്തായ ഡെനി ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ ആണ് നിര്‍മ്മിക്കുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ. ശ്വേത മേനോൻ നായികയായ നവല്‍ എന്ന ജ്യൂവല്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചതും അജിത്കുമാര്‍ ആണ്. 

ജംഷീറിൽ നിന്നും അഞ്ജലിയിലേക്ക് എത്തിയതിനെക്കുറിച്ചും അതിന് നിമിത്തമായ വ്യക്തിയെക്കുറിച്ചും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ അഞ്ജലി വെളിപ്പെടുത്തിയിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്തുത്തന്നെ പെണ്ണാണെന്ന് അറിയാമായിരുന്നെന്നും ഏഴാം ക്ലാസിൽ പഠിക്കുന്നത് വരെ പെൺകുട്ടികളുടെ ടോയ്‌ലെറ്റ് ആയിരുന്നു താൻ ഉപയോഗിച്ചിരുന്നതെന്നും അഞ്ജലി വ്യക്തമാക്കി.

ഒരു പെണ്ണിനോട് പെരുമാറുന്നത് പോലെയായിരുന്നു കൂടെയുള്ള പെൺ സുഹൃത്തുക്കൾ തന്നോട് പെരുമാറിയതെന്നും, ആൺകുട്ടികൾക്ക് മാത്രമാണ് താൻ പെണ്ണാണോ ആണാണോ എന്ന സംശയം ഉണ്ടായിരുന്നതെന്നും അഞ്ജലി പറയുന്നു.  8 - 9 ക്ലാസുകളിൽ പഠിക്കുന്ന സമയത്ത് പ്രണയാഭ്യർത്ഥനകളൊക്കെ ആൺകുട്ടികളിൽ നിന്നും വന്നിരുന്നെന്നും താൻ ഒരു സ്ത്രീ ആയി ഉണർന്നത് അപ്പോഴാണെന്നും അഞ്ജലി പറഞ്ഞു. അത് അഭിമാന നിമിഷം ആയിരുന്നുവെന്നാണ് താരത്തിന്റെ വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'