ചലച്ചിത്രം

'അഭിപ്രായം തിരിച്ചായാല്‍ സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതിയെന്ന് പറയുന്നു'; മുരളി ഗോപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൗരത്വനിയമത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കൊണ്ടോട്ടിയില്‍ പൗരത്വ സംക്ഷണ റാലിയില്‍ ജാമിയ മില്ലിയ വിദ്യാര്‍ഥി ആയിഷ റെന്നയെ അധിക്ഷേപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനം.

ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുതയെന്ന് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

മുരളിഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ആയിഷ റെന്ന രണ്ട് അഭിപ്രായങ്ങള്‍ പറയുന്നു. ഒരു അഭിപ്രായം തങ്ങള്‍ക്ക് ആവശ്യമുള്ള അഭിപ്രായം ആയതുകൊണ്ടും തങ്ങളുടെ എതിരാളികള്‍ക്ക് ദോഷം ആയതുകൊണ്ടും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കപ്പെടുന്നു. രണ്ടാമത്തെ അഭിപ്രായം നേരെ തിരിച്ചാകയാല്‍ അത് സ്വന്തം വീട്ടില്‍ ചെന്നിരുന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നു. ഇത് തന്നെയാണ് അസഹിഷ്ണുത. അസഹിഷ്ണുത
കൊണ്ട് അസഹിഷ്ണുതയെ
എതിര്‍ക്കുക അനുകരണീയമല്ല എന്ന് മാത്രമല്ല അസ്സാദ്ധ്യവും ആണ്.
#അഭിപ്രായസ്വാതന്ത്ര്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്