ചലച്ചിത്രം

ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്‌മെന്റ്; താത്പര്യമില്ലെന്ന് ലക്ഷ്മി മേനോന്‍

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്ന് നടി ലക്ഷ്മി മേനോന്‍. ഡബ്ല്യുസിസിയൊക്കെ നല്ലത് തന്നെയാണ്. പക്ഷേ തനിക്ക് താത്പര്യമില്ലെന്ന് പറയുന്ന ലക്ഷ്മി, എന്താണ് വിവരമില്ലാത്ത മൂവ്‌മെന്റ് എന്ന് തോന്നാന്‍ കാരണം എന്ന് ചോദിച്ചാല്‍ തനിക്കങ്ങനെ തോന്നി എന്ന് മാത്രമേ ഉള്ളുവെന്നും പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. 

ഇത് തന്റെ മാത്രം അഭിപ്രായമാണെന്നും വേണമെങ്കില്‍ തനിക്ക് ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറമായിരുന്നു, അല്ലെങ്കില്‍ അപ്പുറവും ഇപ്പുറവും തൊടാതെ ഉത്തരം നല്‍കാം. പക്ഷേ അത് തന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും എന്നും ലക്ഷ്മി പറയുന്നു. ഞാന്‍ ഇത് പറഞ്ഞത് കൊണ്ട് ആര് എനിക്കെതിരേ പ്രതിഷേധിച്ചാലോ മറ്റെന്തെങ്കിലും പറഞ്ഞാലോ എനിക്കൊന്നുമില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 

വനിതാ കൂട്ടായ്മയേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെയും നിരവധിപേര്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഡബ്ല്യുസിസിയില്‍ അംഗമാകാത്തത് താത്പര്യമില്ലാത്തതു കൊണ്ടാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. സംവിധായകരാണ് സിനിമയുടെ വിജയത്തിന്റെ കാരണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്