ചലച്ചിത്രം

'ഒരിക്കലും ഞങ്ങള്‍ ഇത് മറക്കില്ല'; പുല്‍വാമ ആക്രമത്തില്‍ ഞെട്ടി ബോളിവുഡ്

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ജമ്മുകശ്മീരില്‍ പുല്‍വാമ ആക്രമിക്കപ്പെട്ടത്. 39 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ബോളിവുഡ് സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ ജവാന്മാരുടെ ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്തകള്‍ ഏറെ ദുഃഖിപ്പിച്ചുവെന്നും മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് മനസെന്നും താരങ്ങള്‍ കുറിച്ചു. രൂക്ഷഭാഷയിലാണ് ഭൂരിഭാഗം പേരുടേയും പ്രതികരണം. 

'ഇത്തരമൊരു നിഷ്ഠൂര ആക്രമണത്തിനു ശേഷം വിജയമാഘോഷിക്കുന്ന ഇവര്‍ ആരാണ്? രക്തം ചിന്തി ആനന്ദിക്കുന്നവരുടെ ചിരികള്‍ മാത്രമല്ല, മുഖങ്ങള്‍ തന്നെ തുടച്ചു മാറ്റണം.. എന്നിട്ട് അവരെ ഞെട്ടിച്ചു കൊണ്ട് പ്രതികാരം ചെയ്യണം.. തിരിച്ചടിക്കണം.. ' നടന്‍ ആര്‍. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

'നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു' എന്നായിരുന്നു സല്‍മാന്റെ ട്വീറ്റ്. 

അക്ഷയ്കുമാര്‍, ഋഷി കപൂര്‍, ശബാന ആസ്മി, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദിയ മിര്‍സാ തുടങ്ങിയ നിരവധി താരങ്ങളും രോക്ഷവും ദുഃഖവും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്