ചലച്ചിത്രം

മോദിയുടെ അമ്മയായി സെറീന വഹാബ്; ലുക്ക് പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്


മുംബൈ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ നടി സെറീന വഹാബ് മോദിയുടെ അമ്മയായി എത്തും. പ്രധാനമന്ത്രിയുടെ അമ്മ ഹീര്‍ബെന്‍ മോദിയായിട്ടാണ് സെറീന എത്തുന്നത്. ചിത്രത്തിലെ സെറീനയുടെ ലുക്ക് പുറത്തുവിട്ടു. ഹീര്‍ബെന്‍ മോദിയുടേതുപോലെ സാരിയുടുത്ത് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒമന്‍ഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് മോദിയുടെ വേഷത്തില്‍ എത്തുന്നത്. 

ബോളിവുഡ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സെറീനയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സീരിയല്‍ താരം ബര്‍ഖ ബിഷ്ത് സെന്‍ഗുപ്തയാണ് മോദിയുടെ ഭാര്യയായി എത്തുന്നത്. മലയാളത്തില്‍ അടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സെറീന വഹാബ്. 

23 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുരേഷ് ഒബ്രോയ്, സന്ദീപ് സിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര