ചലച്ചിത്രം

'ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമയ്ക്ക്‌ വരുന്നവര്‍ എന്റെ സിനിമയ്ക്ക്‌ വരണം എന്നില്ല', രജിഷ വിജയൻ 

സമകാലിക മലയാളം ഡെസ്ക്

വിജയിക്കുമോ ഇല്ലയോ എന്നാലോചിച്ച് സിനിമ ചെയ്യാനാകില്ലെന്ന് നടി രജിഷ വിജയൻ. തനിക്ക് തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അതിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും രജിഷ പറയുന്നു. 'സിനിമ എന്റെ പാഷന്‍ മാത്രമാണ്. അതില്‍ നിന്നും മറ്റ് നേട്ടങ്ങളൊന്നും ആഗ്രഹിക്കുന്നില്ല', താരം പറഞ്ഞു. 

എണ്ണം കൂട്ടാൻ കൂടുതൽ സിനിമകൾ ചെന്നതിൽ വിശ്വസിക്കുന്നില്ലെന്നും സിനിമയുടെ ക്വാളിറ്റിയിൽ ആണ് താൻ വിശ്വസിക്കുന്നതെന്നും രജിഷ പറഞ്ഞു. 'വിജയിക്കുമോ ഇല്ലയോ എന്ന് നോക്കി സിനിമ ചെയ്യാനാകില്ല. കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് വിഷയം. കൂടുതലും നോക്കുന്നത് എനിക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണ്. എന്നെ ചലഞ്ച് ചെയ്യുന്ന എന്തുണ്ട് എന്നാണ്', രജിഷ പറഞ്ഞു. 

ഇന്‍ഡസ്ട്രി മെയില്‍ ഡൊമിനന്റ് ആയതിന് കാരണം അവര്‍ക്കാണ് ഇനീഷ്യല്‍ പുള്ള് എന്നത് കൊണ്ടാണെന്നാണ് രജിഷയുടെ അഭിപ്രായം. 'ലാലേട്ടന്റേയോ മമ്മൂക്കയുടേയോ അതോ ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക്‌ വരണം എന്നില്ല. പ്രേക്ഷകര്‍ അവരുടെ പേര് കേട്ടാണ് വരുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ആ വാല്യു കൊടുക്കുന്നത്. അവരത് അര്‍ഹിക്കുന്നുണ്ട്. എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതി', രജിഷ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്