ചലച്ചിത്രം

ഗോവിന്ദിന്റെ സംഗീതം തെലുങ്ക് 96 ല്‍ വേണ്ട; നിര്‍മാതാവിന്റെ നിലപാടില്‍ ഞെട്ടി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ ആരാധകരുടെ മനസ് കീഴടക്കിയ ചിത്രമാണ് വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96. ചിത്രം റിലീസാകുന്നതിന് മുന്‍പേ ചിത്രത്തിലെ ഗാനങ്ങള്‍ ആരാധക ശ്രദ്ധ നേടി. കാതലേ കാതലേ എന്ന ഗാനം വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികളുടെ പ്രീയപ്പെട്ട തൈക്കുടം ബാന്‍ഡിന്റെ സാരഥിയായ ഗോവിന്ദ് വസന്തയാണ് 96 ലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്. തെന്നിന്ത്യന്‍ സിനിമ ലോകത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനായിമാറിയിരിക്കുകയാണ് ഗോവിന്ദ്. എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

96 ന്റെ തെലുങ്ക് പതിപ്പില്‍ നിന്ന് ഗോവിന്ദിനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഗോവിന്ദിനെ തന്നെ സംഗീത സംവിധാനം ഏല്‍പ്പിച്ചാല്‍ മതി എന്നായിരുന്നു സംവിധായകന്‍ സി. പ്രേംകുമാറിന്റെ നിലപാട്. എന്നാല്‍ ഗോവിന്ദ് വേണ്ടെന്നും തെലുങ്കില്‍ പ്രശസ്തരായ ആരെങ്കിലും സംഗീതം നല്‍കിയാല്‍ മതി എന്നുമായിരുന്നു നിര്‍മാതാവിന്റെ നിലപാട്. ഇത് മാത്രമല്ല തിരക്കഥയില്‍ മാറ്റം വരുത്തണമെന്നാണ് നിര്‍മാതാവിന്റെ ആവശ്യം. ഈ കാര്യത്തിലും സംവിധായകന് അഭിപ്രായം വേറെയാണ്. 96 ന്റെ തന്നെ തിരക്കഥ മതിയെന്നാണ് സംവിധായകന്‍ പറയുന്നത്. 

സാമന്തയാണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ജാനുവായി എത്തുന്നനത്. ഷര്‍വാനന്ദാണ് നായകന്‍. കന്നഡയില്‍ 99 എന്ന പേരില്‍ പുറത്തിറക്കുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ഭാവനയാണ് നായികയാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്