ചലച്ചിത്രം

''ലിപ് ലോക്ക് വിത്ത് എ തത്ത'': ഒടുവില്‍ കുതിരയെ ഉമ്മവെച്ച കൊച്ചിന്‍ ഹനീഫയുടെ ഗതി വരരുതെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും രസകരമായ പെരുമാറ്റം കൊണ്ടും പ്രസ്താവനകള്‍കൊണ്ടും ആരാധകരെ രസിപ്പിക്കാറുള്ള ആളാണ് രമേഷ് പിഷാരടി. നടനെന്നതിലുപരി ആളുകളെ കുടു കുടാ ചിരിപ്പിക്കാനുള്ള കഴിവാണ് സ്‌റ്റേജ് ഷോകളിലൂടെയുള്‍പ്പെടെ രമേഷ് പിഷാരടിയെ ജനപ്രിയനാക്കുന്നത്. ഇപ്പോള്‍ താരം തന്റെ വീട്ടില്‍ വളര്‍ത്തുന്ന തത്തയോടൊപ്പമുള്ള ഒരു വീഡിയോ ആണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഒരു ആപ്പിള്‍ കഷ്ണം കിട്ടിയപ്പോള്‍ വീട്ടില്‍ വളര്‍ത്തുന്ന സ്വന്തം തത്തമ്മയുടെ വായിലതു വച്ചു കൊടുക്കാതെ ഒന്നു പറ്റിക്കാമെന്നു ചിന്തിച്ച പിഷാരടിയോട് തത്ത പ്രതികരിച്ചത് അല്‍പം കടുത്തു പോയി. ആപ്പിള്‍ കഷ്ണം പിഷാരടിയുടെ വായില്‍ നിന്നും കൊക്ക് കൊണ്ടു കടിച്ചു മുറിച്ചെടുത്ത് സന്തോഷത്തോടെ കഴിക്കുന്ന തത്തയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 

രമേഷ് പിഷാരടി തന്നെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. രസകരമായ ഈ വീഡിയോക്കു ചുവടെയുടെ പ്രതികരണങ്ങളും രസകരമാണ്. സമ്മിശ്ര പ്രതികരണങ്ങളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. മഴത്തുള്ളിക്കിലുക്കത്തില്‍ കുതിരയുടെ ചുംബനമേറ്റു വാങ്ങുന്ന കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ അവസ്ഥ വരേണ്ടെന്നും പക്ഷിപ്പനി വന്നിട്ട് കരഞ്ഞു നിലവിളിക്കരുതെന്നുമുള്ള മുന്നറിയിപ്പുകളുമെല്ലാം കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്