ചലച്ചിത്രം

നടിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്


മുംബൈ : നടിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കാസ്റ്റിങ് ഡയറക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാസ്റ്റിങ് ഡയറക്ടര്‍ രവീന്ദ്രനാഥ് ഘോഷിനെയാണ് തടവുശിക്ഷയ്ക്ക് വിധിച്ചത്. 23 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതി ശിക്ഷിച്ചത്.

2011 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആശുപത്രി ജീവനക്കാരിയായ യുവതിയ്ക്ക് ടെലിവിഷന്‍ സീരിയലില്‍ വേഷം നല്‍കാമെന്ന് രവീന്ദ്രനാഥ് ഘോഷ് വാഗ്ദാനം നല്‍കി. തുടര്‍ന്ന് ഒരു സീരിയലിന്റെ ഓഡീഷനില്‍ യുവതി പങ്കെടുത്തു. എന്നാല്‍ അവസരം നല്‍കുന്നതിന് പകരമായി തനിക്ക് വഴങ്ങണമെന്ന് രവീന്ദ്രനാഥ് ഘോഷ് യുവതിയോട് ആവശ്യപ്പെട്ടു.

2012 ഫെബ്രുവരി മാസത്തില്‍ യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയ രവീന്ദ്രനാഥ് ബലാത്സംഗം ചെയ്തു. ഇതു കൂടാതെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. വഴങ്ങി തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയില്‍ തുടര്‍ന്നു. എന്നാല്‍ യുവതി ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് രവീന്ദ്രനാഥ് ഘോഷ് ഭര്‍ത്താവിന് യുവതിയുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തു. 

സംഭവത്തിന് ശേഷം ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോയതായി യുവതി പറഞ്ഞു. 2018 ലാണ് കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് പൊലീസ് രവീന്ദ്രനാഥ് ഘോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തടവ് ശിക്ഷയ്ക്ക് പുറമെ രവീന്ദ്രനാഥ് ഘോഷ് 1.31 ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി വിധിച്ചു. പിഴത്തുകയില്‍ നിന്നും ഒരുലക്ഷം രൂപ യുവതിക്ക് നഷ്ടപരിഹാരം ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്